തിരുവനന്തപുരം: പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം കാണാതെ ആയി. കമ്മലുകളും മാലയുമാണ് മോഷണം പോയത്. സംഭവത്തിൽ കന്റോൺമെന്റ് പോലീസിൽ അരിത ബാബു പരാതി നൽകി.
ഇന്നലെയായിരുന്നു നിയമസഭയിലേക്ക് യുവജന സംഘടനകളുടെ മാർച്ച് ഉണ്ടായിരുന്നത്. മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുമന്നു. ഇതിൽ പരിക്കേറ്റ അരിതയെ സിടി സ്‌കാൻ ചെയ്യാനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് സ്വർണം മോഷണം പോയത്.
സ്‌കാൻ ചെയ്യുന്നതിന് വേണ്ടി കമ്മലും മാലയും ഊരി സഹപ്രർത്തകയുടെ ബാഗിൽ വച്ചു. എന്നാൽ സ്‌കാൻ കഴിഞ്ഞ് തിരികെ എത്തിയപ്പോൾ സ്വർണം കാണാതെ ആകുകയായിരുന്നു. കമ്മലും മാലയും ചേർത്ത് ഏകദേശം ഒന്നര പവനോളം തൂക്കം വരുമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post