ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്ന അനുമാനങ്ങളിലേക്ക് പലരും എത്തിയിട്ടുണ്ടെങ്കിൽ ഇപ്പോഴും പൂർണമായി ഉത്തരം കണ്ടുപിടിക്കാനാവാത്ത ഒരു രഹസ്യമാണ് അത്. ഏറെ നാളത്തെ ഈ നിഗൂഡത പൃറത്തുകൊണ്ടുവരാൻ യൂറോപ്പക്കും ക്ലിപ്പർ പേടകത്തിനും കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം. ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന എക്കാലത്തെയും സംശയം തീർക്കാനായി ‘യൂറോപ്പ ക്ലിപ്പർ’ പേടകം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സ്വകാര്യ സംരംഭകരായ സ്‌പേസ് എക്സും.
ഭൂമിക്ക് പുറത്തെ ജീവനെ കണ്ടെത്താനായി വ്യാഴത്തിൻറെ നാലാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയെയാണ് ക്ലിപ്പർ പേടകം നേരിട്ടെത്തി പഠിക്കുക. യൂറോപ്പയിലെ ജീവന്റെ തുടിപ്പുകളറിയാനുള്ള യാത്രക്കാണ് ക്ലിപ്പർ പേടകം ഒരുങ്ങുന്നത്.
ഭൂമിയിലെ ഉപഗ്രഹമായ ചന്ദ്രനിലും ചൊവ്വയിലും ജീവന്റെ കണികകൾ ഉണ്ടെന്നായിരുന്നു ഇതുവരെ നടത്തിയ കണ്ടെത്തലുകൾ പറയുന്നത്. ഇത്തരത്തിൽ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലും മഞ്ഞുപാളികൾക്കിടയിൽ ദ്രാവകാവസ്ഥയിൽ ജലം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ജീവന്റെ ആധാരത്തിന് ദ്രാവകാവസ്ഥയിലുള്ള ജലം അനിവാര്യമാണെന്നതാണ് ഇതിന് കാരണം.
9 നവീന ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്ന യൂറോപ്പ ക്ലിപ്പർ പേടകം യൂറോപ്പയുടെ പ്രതലത്തെ വിശദമായി പഠിക്കും. തെർമൽ ഇമേജിംഗ്, സ്പെക്ട്രോമീറ്റർ, വിവിധ ക്യാമറകൾ എന്നിവ ക്ലിപ്പറിൽ ഘടിപ്പിച്ചിട്ടുണ്ട്. യൂറോപ്പയിലെ അസാധാരണമായ ചൂടും രാസപ്രവർത്തനങ്ങളും തിരിച്ചറിയാൻ ഈ ഉപകരണങ്ങൾ സഹായിക്കും.
എന്നാൽ, അത്ര എളുപ്പത്തിൽ ഈ പഠനം പൂർത്തിയാവില്ല. ക്ലിപ്പർ പേടകത്തിന് വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാൻ തന്നെ അഞ്ച് വർഷം സമയമെടുക്കും. അത്രയേറെ വർഷങ്ങളുടെ കാത്തിരിപ്പ് കൊണ്ടു മാത്രമാണ് ഈ നിർണായക കണ്ടെത്തലുകളിലേക്ക് നാസക്ക് കടക്കാനവുക. ഭൂമിക്ക് പുറത്ത് ജീവൻ തേടിയുള്ള വരുംകാല ബഹിരാകാശ ദൗത്യങ്ങൾക്കും ക്ലിപ്പർ പേടകം വഴികാട്ടിയാവുമെന്നാണ് നാസയുടെ പ്രതീക്ഷ.
Discussion about this post