എറണാകുളം: വൃത്തിയില്ലാതെ ആളുകൾക്ക് അറപ്പുളവാക്കുന്ന തരത്തിൽ കുക്കിംഗ് വീഡിയോ പങ്കുവച്ച വ്‌ളോഗർമാരായ ഇ- ബുൾജെറ്റ് സഹോദരങ്ങൾക്ക് രൂക്ഷ വിമർശനം. ചിക്കൻ അച്ചാർ ഉണ്ടാക്കുന്നതിന്റെ വീഡിയോ ആണ് ഇവർ യൂട്യൂബ് ചാനലിൽ പങ്കുവച്ചത്. ജീവനിൽ കൊതിയുള്ളവർ ഈ അച്ചാർ വാങ്ങരുത് എന്നും സോഷ്യൽ മീഡിയ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇവർ കുക്കിംഗ് വീഡിയോ യൂട്യൂബിൽ പങ്കുവച്ചത്. ഇവരുടെ കുടുംബം അച്ചാർ ബിസിനസ് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ ആണ് ഇവർ പങ്കുവച്ചത്. നൂറ് കിലോ ചിക്കൻ കൊണ്ടായിരുന്നു ഇവർ അച്ചാർ ഉണ്ടാക്കിയത്. എന്നാൽ അച്ചാറുണ്ടാക്കുന്ന സ്ഥലം വളരെ വൃത്തിഹീനം ആയിരുന്നു. വീടിനുള്ളിൽ അടുപ്പ് കൂട്ടിയായിരുന്നു അച്ചാറിന്റെ നിർമ്മാണം.
വീഡിയോയുടെ ആദ്യം ഇവർ ആവശ്യമായ സാധനങ്ങൾ കാണിക്കുന്നുണ്ട്. ഇതിൽ അച്ചാറുണ്ടാക്കാൻ എടുത്തുവച്ച മഞ്ഞൾപൊടിയിൽ പ്ട്ടിയുടെ കാൽപാദം പതിഞ്ഞിരിക്കുന്നതായി കാണും. ശേഷം അച്ചാറുണ്ടാക്കുന്നതിന് വേണ്ട സാധനങ്ങൾ കയ്യുറ ധരിക്കാതെയാണ് ചട്ടിയിലേക്ക് ഇടുന്നത്. അച്ചാർ തയ്യാറാകുന്നതുവരെ ഇവർ ചട്ടിയ്ക്കരികിൽ നിന്ന് സംസാരിക്കുന്നുണ്ട്. ഇതിനിടെ ഇവരുടെ തുപ്പൽ തെറിയ്ക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ടേസ്റ്റ് നോക്കുമ്പോൾ ശരീരത്തിൽ ധരിച്ചിട്ടുള്ള മാല അച്ചാറിൽ തട്ടുന്നതായും കാണാം. ഇത്തരത്തിൽ തുപ്പലും മൂക്കളയും വിയർപ്പുമൊക്കെ അച്ചാറിൽ ഉണ്ടെന്നാണ് വിമർശനം.
മൂക്കള അച്ചാർ രാജ്യത്ത് ആദ്യമായി ഉണ്ടാക്കിയ ഫാമിലി എന്ന പദവി നിങ്ങൾക്ക് ഇരിക്കട്ടെയെന്നാണ് ഇ ബുൾജെറ്റ് സഹോദരങ്ങളോട് ആളുകൾ പറയുന്നത്. പട്ടിയുടെ എല്ലാ വിരലും പതിഞ്ഞിട്ടുണ്ടല്ലോ എന്നും, ചിക്കനിൽ വേവാൻ ആവശ്യത്തിന് തുപ്പൽ ഉണ്ടെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു. ഇവരുടെ അച്ചാറിന് 900 ഗ്രാമിന് 1200 രൂപയാണ് വില. ഇതിലും വിമർശനം ഉയരുന്നുണ്ട്.
Discussion about this post