ഛണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഹരിയാനയിൽ അംഗബലം ഉയർത്തി ബിജെപി. സ്വതന്ത്ര്യ എംഎൽഎമാർ ബിജെപിയിയിൽ ചേർന്നു. രാജേഷ് ജൂൺ, ദേവേന്ദർ കട്യാൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഇതോടെ ബിജെപിയുടെ സീറ്റ് നില 50 ആയി ഉയർന്നു.
വിജയിച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ബിജെപി. ഇതിനിടെ സ്വതന്ത്ര്യ എംഎൽഎമാരുടെ പിന്തുണ ബിജെപി തേടിയിരുന്നു. ഈ വേളയിൽ ഇവർ ബിജെപിയിൽ ചേരാൻ സന്നദ്ധത പ്രകടപിപ്പിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 48 സീറ്റുകൾ ആയിരുന്നു ബിജെപി നേടിയത്. ഇതിന് പുറമേ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സാവിത്രി ജിൻഡാൽ ബിജെപിയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിസാർ നിയമസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച സാവിത്രി മണ്ഡൽ ബിജെപി എംപി നവീൻ ജിൻഡാലിന്റെ മാതാവാണ്.
ബഹദുർഗ നിയമസഭാ മണ്ഡലത്തിൽ ആയിരുന്നു രാജേഷ് ജൂൻ മത്സരിച്ചത്. 40,000 ത്തലിധം വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി അദ്ദേഹത്തിന് തൊട്ട് പിന്നിലായി ഉണ്ട്. ഗാനൂർ മണ്ഡലത്തിലെ സ്വതന്ത്ര എംഎൽഎ ആണ് ദേവേന്ദർ കട്യാൻ.
ഇന്നലെയായിരുന്നു ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ബിജെപി 48 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 37 സീറ്റുകളിൽ ഒതുങ്ങി. മൂന്ന് സ്വതന്ത്രർ ആയിരുന്നു തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
Discussion about this post