എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു. വനിതാ നിർമാതാവിന്റെ പരാതിയിലാണ് ആന്റോ ജോസഫ്, ലിസ്റ്റിൻ, സ്റ്റീഫൻ, ബി, ബി രാകേഷ് എന്നിവർ ഉൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തത്. എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിൽ വിളിച്ചുവരുത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നാണ് പരാതി.
താൻ നിർമിച്ച ചില സിനിമകളുമായി ബന്ധപ്പെട്ട് വനിതാ നിർമാതാവ് അസോസിയേഷൻ യോഗത്തിൽ ചില പരാതികൾ ഉന്നയിച്ചിരുന്നു. അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിൽ പരാതികൾ പരിഹരിക്കാെമന്നായിരുന്നു ഭാരവാഹികൾ പറഞ്ഞിരുന്നത്. ഇതിനിടയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ആ സമയം, ഇവർക്കെതിരെ പരസ്യപ്രതികരണങ്ങൾ നടത്തിയിരുന്നു.
ഈ പ്രതികരണങ്ങളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതനുസരിച്ച് എക്‌സിക്യൂട്ടീവ് യോഗത്തിൽ താൻ എത്തിയപ്പോഴാണ് ഭാരവാഹികൾ മോശമായി പെരുമാറിയത്. താൻ മാനസികമായി തകർന്നുപോയെന്നും വനിതാ നിർമാതാവ് പറയുന്നു.
Discussion about this post