എറണാകുളം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ ലഹരിപാർട്ടിയിൽ പങ്കെടുത്ത സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി. മരട് പോലീസ് സ്‌റ്റേഷനിലാണ് നടൻ ചോദ്യം ചെയ്യിലിനായി എത്തിയത്. അഭിഭാഷകനോടൊപ്പമാണ് ശ്രീനാഥ് ഭാസി പോലീസ് സ്‌റ്റേഷനിൽ എത്തിയിരിക്കുന്നത്.
സിനിമാ താരങ്ങളായി ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിച്ച് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. 10 മണിക്ക് പ്രയാഗ മാർട്ടിനോടും 11 മണിക്ക് പ്രയാഗ മാർട്ടിനോടും എത്താനായിരുന്നു അന്വേഷണ സംഘം നിർദേശിച്ചിരുന്നത്. എന്നാൽ, പ്രയാഗ മാർട്ടിൻ ഇതുവരെയും എത്തിയിട്ടില്ല. എറണാകുളം എസിപി, മരട് സിഐ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുക. മെട്രോ സിഐക്കാണ് ചോദ്യം ചെയ്യലിന്റെ ചുമതല.
കേസുമായി ബന്ധപ്പെട്ട് റിമാൻഡ് റിപ്പോർട്ടിൽ പേരുണ്ടായിരുന്ന 20 പേരിൽ അഞ്ച് പേരെ വിളിച്ച് പോലീസ് മൊഴിയെടുത്തിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ നിന്നും ഗുണ്ടാനേതാവായ ഓം പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. മുറിയിൽ നിന്നും അളവിൽ കൂടുതൽ മദ്യവും ലഹരിമരുന്നും കണ്ടെടുത്തിരുന്നു. മൂന്ന് മുറികളായിരുന്നു ഓം പ്രകാശിന്റെ സുഹൃത്തിന്റെ പേരിൽ ഇവിടെ എടുത്തിരുന്നത്. താരങ്ങൾ ഇവിടെയത്തി ഓം പ്രകാശിനെ കണ്ടിരുന്നെന്നായിരുന്നു ഓം പ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, അറസ്റ്റിലായ ഓം പ്രകാശിന്റെയും കൂട്ടാളിയുടെയും വൈദ്യ പരിശോധന നടത്തിയെങ്കിലും ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
Discussion about this post