തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി എല്ലാ വിവരങ്ങളും നൽകിയാൽ രാഷ്ട്രപതിയെ എല്ലാ കാര്യങ്ങളും അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അത് തന്റെ ഭരണഘടമായ ഉത്തരവാദിത്വമാണ്. സ്വർണക്കടത്ത് തടയേണ്ടത് കസ്റ്റംസിന്റെ ചുമതലയാണ്. കസ്റ്റംസിന്റെ നടപടികളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നും ഗവർണർ ചോദിച്ചു.
ഇത് രാജ്യത്തിനെതിരായ ഒരു കുറ്റകൃത്യം നടന്നെങ്കിൽ മുഖ്യമന്ത്രി അത് നേരത്തെ അറിയിക്കണമായിരുന്നു. ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തിലെ പരാമർശങ്ങൾ മുഖ്യമന്ത്രി പറഞ്ഞതല്ലെങ്കിൽ എന്തുകൊണ്ട് ഹന്ദുവിനെതിരെ അദ്ദേഹം നടപടിയെടുത്തില്ല..? മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്നും ഗവർണർ കൂട്ടിച്ചേർത്തു.
വിശദീകരണം തേടുന്നതിനായി താൻ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചാൽ എന്താണ് കുഴപ്പം.. രേഖാമൂലം മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും മറുപടി വൈകി. മുഖ്യമന്ത്രി മറുപടി നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയോടല്ലാതെ മറ്റാരോടാണ് ചോദിക്കുക. ഹിന്ദു പത്രത്തെ എന്തിന് അവിശ്വസിക്കണമെന്നും അദ്ദേഹം ചോദിച്ചു.
ഗവർണറെ സർക്കാർ ഇരുട്ടിൽ നിർത്തുകയാണ്. എന്തിന് ഹിന്ദു പത്രത്തെ ഇക്കാര്യത്തിൽ അവിശ്വസിക്കണം. മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും. ഈ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ ഏതറ്റം വരെയു പോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post