പറ്റ്‌ന: ഹനുമാൻ മുസ്ലീമാണെന്ന് വിദ്യാർത്ഥികളെ പറഞ്ഞ് പഠിപ്പിച്ച് അദ്ധ്യാപകൻ. ബിഹാറിലെ ബെഗുസാരായിൽ ആണ് സംഭവം. വിദ്യാർത്ഥികളെ തെറ്റായ വിവരങ്ങൾ പഠിപ്പിച്ച അദ്ധ്യാപകനെതിരെ രൂക്ഷ വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്.
അദ്ധ്യാപകനായ സിയായുദ്ദീൻ ആണ് ഹനുമാൻ മുസ്ലീമാണെന്ന് വിദ്യാർത്ഥികളോട് പറഞ്ഞത്. പാഠം എടുക്കുന്നതിനിടെ ആയിരുന്നു ഹനുമാനെക്കുറിച്ചുള്ള സിയായുദ്ദീന്റെ പരാമർശങ്ങൾ. ഇതിന് പുറമേ ഭഗവാൻ ശ്രീരാമനാണ് നിസ്‌കാര പ്രാർത്ഥന കൊണ്ടുവന്നത് എന്നും ഇയാൾ വിദ്യാർത്ഥികളോട് പറയുകയായിരുന്നു. ഇത് കേട്ട ഹിന്ദു വിദ്യാർത്ഥികളിൽ ചിലർ ഹനുമാൻ ഹിന്ദുവാണെന്നും തങ്ങളുടെ ദൈവം ആണെന്നും പറഞ്ഞു. എന്നാൽ ഇവരെ അദ്ധ്യാപകൻ ശകാരിക്കുകയായിരുന്നു.
വീട്ടിലെത്തിയ വിദ്യാർത്ഥികൾ ഈ വിവരം രക്ഷിതാക്കളോട് പറഞ്ഞു. ഇതോടെ രക്ഷിതാക്കൾ സ്‌കൂളിൽ എത്തി പരാതി പറയുകയായിരുന്നു. വിവരം അറിഞ്ഞ ഹിന്ദു സംഘടനാ പ്രവർത്തകർ പ്രതിഷേധവുമായി സ്‌കൂളിൽ എത്തി. ഇതോടെ സിയായുദ്ദീൻ മാപ്പ് പറയുകയായിരുന്നു. എന്നാൽ അദ്ധ്യാപകനെ സ്‌കൂളിൽ നിന്നും പിരിച്ചുവിടണമെന്ന ആവശ്യമാണ് ഉയരുന്നത്.
തങ്ങളുടെ പ്രധാനപ്പെട്ട ദൈവമാണ് ബജ്‌റംഗ് ബലി എന്ന് ബെഗുസരായി എംപിയായ ഗിരിരാജ് സിംഗ് പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ധ്യാപകന്റെ പരാമർശങ്ങളെ ഗൗരവത്തോടെയാണ് കണ്ടേ മതിയാകു. ഹനുമാൻ മുസ്ലീം ആണെന്ന തരത്തിൽ നടത്തിയ പരാമർശത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. അതിനാൽ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post