കൊച്ചി; കേരളത്തിലെ പ്രമുഖയായ ട്രാൻസ്‌ജെന്റർ-സെലിബ്രിറ്റി മേയ്ക്ക്അപ്പ് ആർസ്റ്റാണ് ര്ഞ്ജു രഞ്ജിമാർ. ഇന്ത്യയിലുള്ള സിനിമ – സീരിയൽ – മോഡൽ സെലിബ്രിറ്റികൾക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തും തന്റെ കഴിവ് വളർത്തിയ രഞ്ജുവിന് ഏറെ ആരാധകരാണുള്ളത്. താൻ പിന്നീട്ട ജീവിതത്തിൽ നേരിട്ട പ്രശ്നത്തെ കുറിച്ചും, അതിനെ അതിജീവിച്ചതിനെ കുറിച്ചും രഞ്ജു തുറന്നു സംസാരിച്ചിട്ടുണ്ട്.
ജ്യോതിർമയി, മുക്ത, റിമി ടോമി, രമ്യ നമ്പീശൻ, പ്രിയാമണി, പേളി മാണി, മംമ്ത മോഹൻദാസ് എല്ലാവരും ഓരോ ഘട്ടത്തിൽ രഞ്ജുവിന്റെ സുഹൃദ്വലയത്തിന്റെ ഭാഗമായവരാണ്. ആത്മഹത്യയുടെ വകത്ത് നിന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മംമ്ത മോഹൻദാസാണെന്ന് പല ഇന്റർവ്യൂവിലും രഞ്ജു തുറന്നു പറഞ്ഞിരുന്നു.
ഇപ്പോൾ രഞ്ജു മംമ്തയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ചർച്ചയാവുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമാണ് ഇതിലൂടെ പ്രകടമാകുന്നത്.മംമ്തയെ പോരാളി എന്നോ ത്സാൻസി റാണി എന്നോ എങ്ങനെ വിളിക്കണമെന്ന് എനിക്കറിയില്ല. എന്ത് പേര് വിളിച്ചാലും അത് കൂടുതലല്ല. ഞാനെന്റെ ജീവിതത്തിൽ അതിങ്ങനെ കണ്ടുകൊണ്ടിരിക്കുകയാണെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. രണ്ട് തവണ കാൻസറിനോട് പോരാടിയ മംമ്തയിപ്പോൾ ചർമ്മത്തെ ബാധിക്കുന്ന വിറ്റിലൊഗു എന്ന രോഗത്തോടാണ് പൊരുതുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് രഞ്ജുവിന്റെ വാക്കുകൾ.
ഞാൻ സ്‌കിൻ കെയറിന് വേണ്ടി അത് പോലെ കഷ്ടപ്പെടുന്ന ആളാണ്. എന്റെ ചർമ്മത്തിൽ ഒരു പാട് വന്ന് കഴിഞ്ഞാൽ എനിക്ക് കുറച്ച് ദിവസത്തേക്ക് ഉറക്കമുണ്ടാവില്ല. സൗന്ദര്യമുള്ള നടിയാണ് മംമ്ത. എന്റെ കേരളത്തിലെ ദീപിക പദുകോൺ. ഞാൻ അത്രയും കെയർ ചെയ്ത് മേക്കപ്പ് ചെയ്യുന്ന ആർട്ടിസ്റ്റാണ്. അങ്ങനെയൊരു ആർട്ടിസ്റ്റിന് ഇത് പോലെ സ്‌കിന്നിന് പ്രശ്‌നം വന്നെന്ന് കണ്ടപ്പോൾ പൂർണമായും അപ്‌സെറ്റായി.എന്റെ ഏറ്റവും വലിയ പ്രാർത്ഥന ആ മനോഹരമായ മുഖത്ത് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു. ബാക്കിയെല്ലാം നമുക്ക് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ദൈവം തമ്പുരാൻ സഹായിച്ച് മുഖത്തിന് ഒന്നും സംഭവിച്ചില്ല. മംമ്തയ്ക്ക് കൈയ്യിൽ വന്ന പ്രശ്നങ്ങളൊക്കെ മാറി വരുന്നുണ്ട്. അവളത് മാറ്റിയെടുക്കുമെന്ന് രഞ്ജു പറയുന്നു.
രുദ്രംഗി എന്ന സിനിമയിൽ ഫൈറ്റ് സീൻ ചെയ്യുമ്പോൾ മംമ്തയുടെ കൈയ്ക്ക് വീക്കമുണ്ട്. ഒരു ദിവസം കൊണ്ട് ഇത്രയും ഫൈറ്റ് സീനെടുക്കണം. അതൊക്കെ ചെയ്ത് പുള്ളിക്കാരി കാരവാനിൽ വന്ന് കൈ വലിച്ച് പിടിച്ച് കരയും. കണ്ണിൽ നിന്ന് കുടു കുടാ വെള്ളം വരും. ഞാൻ ആ കൈ തോളത്തേക്ക് വെച്ച് അവിടെ ഇരിക്കും. ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ട്. ഒരാളെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് ഞാൻ കരയാറുണ്ട്. ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ടെങ്കിൽ, മുട്ടുകാലിൽ നിന്നിട്ടുണ്ടെങ്കിൽ അത് മംമ്തയ്ക്ക് വേണ്ടിയാണെന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post