പാലക്കാട്: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സിപിഎം തോൽക്കുമെന്ന് പി.വി അൻവർ . ഇരു മണ്ഡലങ്ങളിലും ഡിഎംകെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും അൻവർ സൂചന നൽകി. പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതിരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയിലും സിപിഎം സ്ഥാനാർത്ഥികൾ തോൽക്കും. അതിൽ സംശയമില്ല. ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ താൻ പറഞ്ഞത് സത്യമാണെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെടും. നല്ല സ്ഥാനാർത്ഥികളെ ലഭിച്ചാൽ ഇരു മണ്ഡലങ്ങളിലും മത്സരിപ്പിക്കും. തിരഞ്ഞെടുപ്പ് രംഗത്ത് താൻ സജീവമായി ഉണ്ടാകുമെന്നും അൻവർ പറഞ്ഞു.
ഡിഎംകെയുടെ ജില്ലാ കമ്മിറ്റി ഉണ്ടാക്കുന്നതിന്റെ പ്രാഥമിക ചർച്ചകളാണ് നടക്കാൻ പോകുന്നത്. ഡിഎംകെയുടെ പ്രവർത്തനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനാണ് തന്റെ ശ്രമം. നേതാക്കളുടെ പിന്നാലെ പോകാനൊന്നും താനില്ല. നമ്മളെയെല്ലാം നേതാക്കൾ ആക്കുന്നത് ജനങ്ങൾ ഈ നാട്ടിലെ ജനങ്ങളാണെന്നും അൻവർ കൂട്ടിച്ചേർത്തു.
തൃശ്ശൂർ പൂരം കലക്കിയില്ല എന്ന് അല്ലേ ആദ്യം പറഞ്ഞിരുന്നത്. എന്നിട്ടിപ്പോൾ എന്തായി. പൂരം കലക്കിയത് ആണെന്ന് വ്യക്തമായില്ലേ?. അജിത് രുമാർ ഇപ്പോൾ തന്നെ ബിജെപിയിൽ ആണ്. അജിത് കുമാറിനെ പോലെ മറ്റ് പലരും ബിജെപിയിലേക്ക് പോകുമെന്നും അൻവർ വ്യക്തമാക്കി.
Discussion about this post