എറണാകുളം: മോഹൻലാലിന്റെ പുതിയ ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. പ്രവാസിയായ ജോർജ് തുണ്ടിപ്പറമ്പിലാണ് എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് ജോർജിന്റെ പരാതി.
മോഹൻലാൽ സംവിധാനം ചെയ്യുന്ന മെഗാ ത്രീഡി ചിത്രമാണ് ബറോസ്. ബറോസ്, ഗാർഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ എന്നാണ് സിനിമയുടെ മുഴുവൻ പേര്. എന്നാൽ ഈ ചിത്രം തന്റെ നോവലായ മായയിൽ നിന്നും കോപ്പി എടുത്തതാണെന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. സംവിധായകനും നടനുമായ മോഹൻലാൽ, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാർ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ജർമ്മനിയിലാണ് ജോർജിന്റെ താമസം.
പകർപ്പവകാശ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോർജ് ഈ വർഷം ജൂലൈയിൽ നാല് പേർക്കും വക്കീൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ യാതൊരു പ്രതികരണവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഓഗസ്റ്റിൽ വീണ്ടും നോട്ടീസ് നൽകുകയായിരുന്നു.
Discussion about this post