കൊച്ചി: പെൺസുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ഞങ്ങളുടെ ആനന്ദകരമായ ഇടം എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സാധാരണ കമന്റ് ബോക്‌സ് ഓഫ് ചെയ്യുന്ന രീതി ഈ ഫോട്ടോയ്ക്കില്ല. അത് കൊണ്ടുതന്നെ നിരവധി പരിഹാസ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് ഇതുണ്ടായത്. എന്നാൽ വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ ഗോപി സുന്ദർ സംഗീതസംവിധാനംചെയ്ത ചിത്രത്തിൽ ഒരു പാട്ട് മയോനി പാടിയിരുന്നു. ഹരിദാസ് സംവിധാനംചെയ്ത താനാരാ എന്ന ചിത്രത്തിലെ സോന ലഡ്കി എന്ന ഗാനമാണ് മയോനി പാടിയത്. ‘എന്റെ പുതിയ പരിചയപ്പെടുത്തൽ, ഗായിക പ്രിയ നായർ’, എന്ന അടിക്കുറിപ്പോടെ അന്ന് ഗോപി സുന്ദർ ചിത്രം പങ്കുവെച്ചിരുന്നു.
Discussion about this post