മികച്ച ശമ്പളത്തിൽ ജോലി എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്.എന്നാൽ പലപ്പോഴും ആ സ്വപ്‌നം പലർക്കും കീറാമുട്ടിയായി മാറും. എന്നാൽ പ്രതിസന്ധികളിൽ തളരാതെ കഷ്ടപ്പെടുന്നവരെ കാത്ത് വിജയം ഉണ്ട്. നിങ്ങൾ ഒരു ജോലി തേടുകയാണെങ്കിൽ ഇതാ ഒട്ടേറെ അവസരങ്ങളാണ് കാത്തിരിക്കുന്നത്.
അസിസ്റ്റന്റ് പ്രൊഫസർ
ചീമേനി തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ കംപ്യൂട്ടർ ആൻഡ് സയൻസ് എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർ നിയമം. അഭിമുഖം ഒക്ടോബർ 15 ന് 11 മണിക്ക്. 94956 46060
ലാബ് ടെക്‌നീഷ്യൻ
എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്. പ്രായം 21-42 ബിഎസ്.സി എംഎൽടി,ഡിഎംഎൽസി. അഭിമുഖം ഒക്ടോബർ 15 ന് 10:30 ന് മെഡിക്കൽ കോളേജിലെ സിസിഎം ഹാളിൽ.
റേഡിയോഗ്രാഫർ
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ ഒഴിവ്. പ്രായം 21-42 യോഗ്യത: ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി. അഭിമുഖം ഒക്ടോബർ 16 ന് മെഡിക്കൽ കോളേജിലെ സിസിഎം ഹാളിൽ
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിലെ ഇഎസ്ജി ഡിവിഷനിൽ സസ്റ്റെയ്‌നബിലിറ്റി എക്‌സ്‌പെർട്ട് (എൻവയൺമെന്റ്) തസ്തികയിൽ ഒരൊഴിവ്. കരാർ നിയമനം. ഒക്ടോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. ന്മയോഗ്യത: എൻവയൺമെന്റൽ സയൻസ്/എൻജിനീയറിങ്/അനുബന്ധ വിഭാഗത്തിൽ ബിരുദം/പിജി, 1-4 വർഷ പരിചയം. പ്രായപരിധി: 35. ശമ്പളം: 50,000.
ഏജന്റ്, ഫീൽഡ് ഓഫീസർ
ആലപ്പുഴ ജില്ലയിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഡയറക്ട് ഏജന്റ്, ഫീൽഡ് ഓഫിസർ നിയമനം. അഭിമുഖം ഒക്ടോബർ 14 നു 10 ന് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫിസിൽ. അരൂർ, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലുള്ളവർക്ക് പങ്കെടുക്കാം. 85476 80324
Discussion about this post