മലയാളം-തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മേഘ്‌ന വിൻസെന്റ. താരത്തിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും ആരാധകർ വീട്ടിലെ ഒരംഗത്തെ പോലെയാണ് സ്വീകരിച്ചത്. 2002ൽ പുറത്തിറങ്ങിയ കൃഷ്ണപക്ഷ കിളികൾ ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് ഏഴാം സൂര്യൻ, കായൽ, പറങ്കിമല, ഡാർവിന്റെ പരിണാമം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രമാണ് താരത്തിന് വലിയ ആരാധകവൃന്ദം ഉണ്ടാക്കി നൽകിയത്. വിവാഹശേഷം ചെറിയ ഇടവേള എടുത്തിരുന്നുവെങ്കിലും വീണ്ടും സീരിയൽ രംഗത്ത് സജീവമായിരിക്കുകയാണ് മേഘ്‌ന. ഇപ്പോളിതാ താൻ അനുഭവിച്ച ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് താരം.
കുറച്ചുനാളുകളായി മേഘ്‌ന അഭിനയിച്ച ചന്ദനമഴ എന്ന സീരിയലിന്റെ എപ്പിസോഡുകൾ സോഷ്യൽമീഡിയയിൽ വലിയ വൈറലാണ്. ഇതിൽ വലിയ രീതിയിൽ ട്രോളുകൾ ഏറ്റുവാങ്ങിയ എപ്പിസോഡിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. മേഘ്‌നയുടെ കഥാപാത്രം വധുവിനെ പോലെ നിറയെ ആഭരണിട്ട് വീട്ടുജോലികൾ ചെയ്യുന്നതാണ് എപ്പിസോഡ്.
അമ്മായിയമ്മ കഥാപാത്രം അമൃത എന്ന കഥപാത്രത്തിന് നൽകിയ ശിക്ഷ എന്ന രീതിയിലാണ് സീരിയലിൽ ഈ ഭാഗം.ആ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് താൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചുവെന്ന് താരം പറയുന്നു.
എല്ലാം ഭാരമുള്ള ആഭരണങ്ങളായിരുന്നുവെന്നും രണ്ട് ദിവസം ആ ആഭരണങ്ങളെല്ലാം ധരിച്ച് അങ്ങനെ തന്നെ നിന്നിട്ടുണ്ട് താനെന്നുമാണ് മേഘ്‌ന പറഞ്ഞത്. എല്ലാം നല്ല ഭാരമുള്ള ആഭരണങ്ങളായിരുന്നു. എനിക്ക് ആ സീനൊന്ന് തീർന്ന് കിട്ടിയിരുന്നെങ്കിലെന്ന മനോഭാവമായിരുന്നു. നല്ല ഭാരമുണ്ടായിരുന്നു. ഒന്ന് രണ്ട് ദിവസം ആ ആഭരണങ്ങളെല്ലാം ധരിച്ച് അങ്ങനെ തന്നെ നിന്നിട്ടുണ്ട് ഞാനെന്ന് താരം പറഞ്ഞു. ഹാളിലെ സീൻ എടുക്കുമ്പോൾ അത് അങ്ങ് മുഴുവനായി എടുക്കും. ശേഷം വീണ്ടും ഡ്രസ് മാറി വരേണ്ട സ്ഥിതി വരും. പിന്നെ വീണ്ടും ആഭരണമെല്ലാം ധരിച്ച് അതേ കോസ്റ്റ്യൂമിൽ വരേണ്ടി വരും. ഇങ്ങനെ മാറി മാറി വരുന്നതുകൊണ്ട് തന്നെ ആ സീക്വൻസ് ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിലെന്നായിരുന്നു എനിക്ക് എന്നാണ് നടി പറഞ്ഞത്.
അതേസമയം മേഘ്ന വിൻസെന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. നടി ഡിംപിളിന്റെ സഹോദരൻ ഡോണുമായുള്ള വിവാഹം ടെലിവിഷൻ ലോകത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട വിവാഹങ്ങളിലൊന്നായിരുന്നു. എന്നിട്ടും ഒരു വർഷത്തിനിടയിൽ തന്നെ ആ ദാമ്പത്യം അവസാനിച്ചു.
Discussion about this post