എറണാകുളം: മേപ്പടിയാൻ സിനിമയിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ലെന്ന നടി നിഖില വിമലിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനം. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് നടിയ്‌ക്കെതിരെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് എത്തിയത്. വാക്കിലൂടെ പുറത്തുവരുന്നത് നടിയുടെ സ്വഭാവമാണെന്നും അവസരം കിട്ടിയിരുന്നെങ്കിൽ എന്ത് തേങ്ങ അഭിനയിക്കുമായിരുന്നു എന്നും ആളുകൾ പറഞ്ഞു.
കഴിഞ്ഞ മാസം നടി ഒരു സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞ പരാമർശങ്ങൾ ആണ് ഇപ്പോൾ വാർത്തയായിട്ടുള്ളത്. സ്‌ക്രിപ്റ്റ് ആദ്യം തന്നിരുന്നില്ല എന്നും, അതിൽ അഭിനയിക്കാനായി ഒന്നുമില്ലെന്നും നടി പറഞ്ഞിരുന്നു. അഭിനയിക്കാനായി ഒരു തേങ്ങയും ഇല്ലെന്ന് മനസിലായതോടെയാണ് സിനിമയിൽ അഭിനയിക്കാനില്ലെന്ന് അണിയറ പ്രവർത്തകരോട് പറഞ്ഞത് എന്നും നടി വ്യക്തമാക്കിയിരുന്നു.
ഈ പരാമർശത്തെ അടുത്തിടെ പുറത്തിറങ്ങിയ ഗുരുവായൂർ അമ്പല നടയിൽ, നുണക്കുഴി എന്നീ സിനിമകളിലെ നടിയുടെ അഭിനയവുമായി താരതമ്യം ചെയ്താണ് ഇപ്പോൾ വിമർശനം ഉയരുന്നത്. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ നടിയുടെ അഭിനയത്തിന് ഓസ്‌കർ ലഭിക്കുമെന്നാണ് ചിലർ പരിഹസിക്കുന്നത്. നുണക്കുഴി സിനിമയിലെ അഭിനയത്തിന് ഉർവ്വശി അവാർഡ് ലഭിക്കുമെന്നും പരിഹാസം ഉയരുന്നുണ്ട്. ഇനി അഭിനയിക്കാൻ തേങ്ങയുള്ള സിനിമകളിൽ മാത്രം അഭിനയിച്ചാൽ മതിയെന്നും നടിയോട് ആളുകൾ പറയുന്നു. അല്ലെങ്കിലും നീ എന്ത് തേങ്ങയാ അഭിനയിക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്.
Discussion about this post