നല്ല നീളമുള്ള ഇടതൂർന്ന മുടി ആഗ്രഹിക്കാത്ത പെൺകുട്ടികൾ കുറവായിരിക്കും. പൺകുട്ടികൾക്ക് മാത്രമല്ല, ആൺകുട്ടികളും നല്ല ഇടതൂർന്ന മുടിയെ സ്വപ്‌നം കാണുന്നവരായിരിക്കും. എന്നാൽ, നമ്മുടെ തിരക്കുകൾ കൊണ്ട് ഈ മുടിയെ വേണ്ട വിധത്തിൽ സംരക്ഷിക്കാൻ നമുക്ക് പലപ്പോഴും കഴിയാറില്ല.
വീട്ടിൽ ഇത്തരം ഹെയർ ട്രീറ്റ്‌മെനറുകൾ ചെയ്യാനുള്ള മടിയും സമയം കളയാനില്ലാത്തതും കൊണ്ടു ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുകയാണ് പൊതുവെ നമ്മളെല്ലാം ചെയ്യാറ്. ഇതിന് ആയിരങ്ങളും പതിനായിരങ്ങളും കൊണ്ട് കൊടുക്കുകയും ചെയ്യും.
ഹെയൾ കെയറിന് പൊതുവേ എല്ലാവരും ചെയ്യാറുളളഒന്നാണ് ഹെയർ സ്പാ. മാസത്തിലൊരിക്കലെങ്കിലും നമ്മൾ ഹെയർ സ്പാ ചെയ്യാറുണ്ട്. എന്നാൽ, ഹെയർ സ്പാ ചെയ്യുന്നതിനായി ഇനി നിങ്ങൾ എപ്പോഴും ബ്യൂട്ടി പാർലറുകളിലേക്ക് പോയി സമയം കളയേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് മുടിവളരാനുള്ള നല്ല അടിപൊളി ഹെയർ സ്പാ ചെയ്യാം… എങ്ങനെയാണെന്നല്ലേ…
ആദ്യം നമുക്ക് മുടി നന്നായി വൃത്തിയായി ചീകിയൊതുക്കണം. പല്ലുകൾ വിട്ടു വിട്ടുള്ള ചീർപ്പ് വേണം ഇതിനായി ഉപയോഗിക്കാൻ. പെൺകുട്ടികളകണെങ്കിൽ മുടിയിലെ ജഡ നന്നായി കളഞ്ഞ് വിടർത്തിയെടുക്കുക. ആൺകുട്ടികളാണെങ്കിൽ മുടി നന്നായി ചീകുക. ഇതിനുശേഷം മുടി നന്നായി ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യാം.
വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ബദാം ഓയിൽ എന്നിവയിൽ ഏത് വേണമെങ്കിലും മസാജ് ചെയ്യാനായി നമുക്ക് ഉപയോഗിക്കാം. മുടിയിൽ മുഴുവനായി എണ്ണ പിടിക്കുന്നതു വരെ മസാജ് ചെയ്യണം. മുടിയിഴകൾ ഓരോ ഭാഗങ്ങളാക്കി വേർതിരിച്ച് മസാജ് ചെയ്യുക. മുടിയുടെ അഗ്രഭാഗത്തും നന്നായി ഓയിൽ തേക്കണം. കുറഞ്ഞത് 30 മിനിറ്റെങ്കിലും തലയിൽ എണ്ണ പിടിപ്പിക്കുക.
ഇതിന് ശേഷം, നമുക്ക് തലയിൽ ഹെയർ മാസ്‌ക് ഇടാം. ഏത് ഹെയർ മാസ്‌ക് വേണമെങ്കിലും ഇതിനായി നമുക്ക് ഉപയോഗിക്കാം. എല്ലാ ഭാഗങ്ങളിലും ഹെയർ മാസ്‌ക് ആയെന്ന് ഉറപ്പു വരുത്തണം. മാസ്‌ക് തലയിൽ ഇട്ടതിന് ശേഷം ചീർപ്പ് ഉപയോഗിച്ച് മുടി ചീകുന്നത് മാസ്‌ക് എല്ലാ ഭാഗങ്ങളിലേക്കും എത്താൻ സഹായിക്കും. തുടർന്ന് മുടി ആവി കൊള്ളിക്കണം. ഇതിനായി സ്റ്റീമർ ഉപയോഗിക്കാം. ഇനി അതിനുള്ള സംവിധാനം ഇല്ലെങ്കിൽ വെള്ളം ചൂടാക്കിയതിന് ശേഷം അതിൽ ടവൽ മുക്കി അത് തലയിൽ പൊതിഞ്ഞു വെക്കാം. 10 മുതൽ 20 മിനിറ്റിന് വരെ സ്റ്റീം ചെയ്യണം. ഇതിന് ശേഷം വേണം മുടി കഴുകാൻ.
മുടിയിലെ മാസ്‌കും എണ്ണയും പൂർണമായും പോകുന്നതു പോലെ വേണം മുടി കഴുകാൻ. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മാത്രമേ മുടി കഴുകാവൂ. ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷനർ ഉപയോഗിക്കാൻ മറക്കരുത്.
കഴുകിയതിനു ശേഷം വൃത്തിയായി മുടി ഉണക്കാം. മുടി ഉണക്കാനായി എയർ ഡ്രൈ, ബ്ലോ ഡ്രൈ എന്നിവ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇനി ഉപയോഗിക്കുകയാണെങ്കിൽ തന്നെ ഇവ കുറഞ്ഞ ചൂടിലാണെന്ന് ഉറപ്പു വരുത്തണം. ശേഷം ഏതെങ്കിലും ഹെയർ സെറം ഉപയോഗിക്കുന്നതും നല്ലതാണ്.
Discussion about this post