മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ താര റാണിയാണ് രേഖ. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിലാണ് രേഖ അഭിനയിച്ചിട്ടുള്ളത്. എല്ലായ്‌പ്പോഴും ഒരൽപ്പം കൗതുകത്തോടെയാണ് രേഖയെ ആളുകൾ നോക്കിക്കാണാറുള്ളത്. അതിന് കാരണവും ഉണ്ട്. സിനിമയെ പോലും വെല്ലുന്ന സംഭവ വികാസങ്ങൾ ആയിരുന്നു രേഖയുടെ ജീവിതത്തിൽ നടന്നിട്ടുള്ളത്.
ജെമിനി ഗണേശനിൽ നടി പുഷ്പവല്ലിയ്ക്ക് ജനിച്ച മകളാണ് രേഖ. എന്നാൽ സ്വന്തം മകളായി രേഖയെ മരണംവരെ ജെമിനി ഗണേശൻ അംഗീകരിച്ചിരുന്നില്ല. വലിയ കഷ്ടപ്പാട് നിറഞ്ഞ ജീവിതം ആയിരുന്നു രേഖയുടേത്. ഇതിൽ നിന്നും മോചനം ലഭിക്കാൻ സിനിമയിൽ തന്നെ അഭയം പ്രാപിച്ചു. പിന്നീട് ബോളിവുഡിലെ തന്നെ മികച്ച നായിക നടിയായി രേഖ വളർന്നു.
സിനിമയിൽ വന്ന കാലം മുതൽതന്നെ രേഖയെ വിവാദങ്ങളും പിന്തുടർന്നിരുന്നു. അമിതാഭ് ബച്ചനൊപ്പമുള്ള ഗോസിപ്പുകൾ അന്ന് ബോളിവുഡ് സിനിമാ ലോകത്തെ തന്നെ ഇളക്കി മറിച്ചിരുന്നു. വിവാദങ്ങൾക്കിടെ നെറ്റിയിൽ സിന്ദൂരം ധരിച്ച് രേഖ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. ഇതും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. രേഖയുടെ രഹസ്യവിവാഹം കഴിഞ്ഞെന്നുവരെ വാർത്തകൾ പ്രചരിച്ചു. ദേശീയ പുരസ്‌കാരം വാങ്ങാൻ എത്തിയപ്പോൾ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് നീലം സജ്ജിവ് റെഡ്ഡി ഇതേക്കുറിച്ച് രേഖയോട് ചോദിച്ചിട്ടുണ്ട്. അന്ന് ഫാഷന്റെ ഭാഗമാണെന്ന് ആയിരുന്നു രേഖ അന്ന് പറഞ്ഞത്.
Discussion about this post