കൊച്ചി; നർത്തകിയായും അഭിനേത്രിയായും മലയാളികളെ ഞെട്ടിച്ചതാരമാണ് രചനാരായണൻകുട്ടി. ടെലിവിഷനിലൂടെ എത്തിയ താരം പിന്നീട് സിനിമയിൽ സജീവമാകുകയായിരുന്നു. സോഷ്യൽമീഡിയയിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്.
നർത്തകിമാത്രമല്ല നൃത്താദ്ധ്യാപിക കൂടിയാണ് താരം. ഇപ്പോഴിതാ തന്റെ നൃത്തവിദ്യാലയത്തിലെ കുട്ടികളെ കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് രചന. തന്റെ കുട്ടികളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. നാട്ടിലെ അമ്പലത്തിൽ കുട്ടികൾ ചേർന്ന് നടത്തിയ നൃത്തം ഭഗവാനുള്ള വഴിപാടാക്കി മാറ്റിയെന്നാണ് താരം പറയുന്നത്.
‘ഉർവശി ശാപം ഉപകാരം എന്നതിന്റെ ലൈറ്റ് വേർഷൻ ആണ് ഇത്. ഇന്ന് ഞാൻ ഇല്ലാതെ എന്റെ മക്കൾ എന്റെ നാട്ടിലെ അമ്പലത്തിൽ നൃത്താർച്ചന ചെയ്യുകയാണ്. അധികം സാമ്പത്തിക വരുമാനം ഇല്ലാത്ത കമ്മിറ്റി ആയതു കൊണ്ട് പെർഫോർമൻസ് ഞങ്ങൾ ഭഗവാനുള്ള വഴിപാടാക്കി. പക്ഷെ അതോണ്ട് ഉണ്ടായ ഗുണം എന്നത് എന്റെ മക്കൾ എല്ലാരും ആദ്യമായി ഒറ്റക്ക് മേക്കപ്പ് ചെയ്തു പഠിച്ചു. ശരണ്യ ഒഴികെയുള്ള ബാക്കി എല്ലാവർക്കും ഇത്, അവരെ ഒരു പ്രൊഫഷണൽ നർത്തകി ആക്കി മാറ്റാൻ കഴിവുള്ളവരാക്കുന്ന ഘടകം കൂടി ആയതു കൊണ്ട്, ഇനി ഇത് സ്ഥിരമാക്കിക്കൊള്ളാൻ ഞാൻ അവരോടു പറഞ്ഞു. പരസ്പരം സഹായിച്ചുകൊണ്ട് സമാന്യം ഭേദപ്പെട്ട രീതിയിൽ ആണ് എല്ലാവരും ചെയ്തിരിക്കുന്നത് എന്നതിൽ നിറഞ്ഞ സന്തോഷം. ഇനി എനിക്കും പഠിക്കണം അവരുടെ അടുത്ത് നിന്ന്. പുതിയ ഒരു വിദ്യ അഭ്യസിക്കാൻ തുടങ്ങിയ എന്റെ മക്കൾക്ക് (ശരണ്യ, സഞ്ചലി, സുഗിത, ശ്രദ്ധ, അമ്മിണി ) ശാരദാ ദേവിയുടെ അനുഗ്രഹം നിറഞ്ഞു കവിയട്ടെ എന്ന് പ്രാർത്ഥന. സ്നേഹം, ചേച്ചി, രചന നാരായണൻകുട്ടി NB : പ്രൊഫഷണൽ നർത്തകിമാർ സ്വയം മേക്കപ്പ് ചെയ്യുക എന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. എല്ലാവരും അങ്ങനെ തന്നെ ആണ്. പക്ഷെ ആദ്യമായി ചെയ്യുക എന്നത് ഏതൊരു നർത്തകിക്കും ഒരു പ്രധാന കാര്യം ആണ്, പ്രത്യേകിച്ചും കേരളത്തിൽ…’ എന്നും പറഞ്ഞാണ് രചന എത്തിയിരിക്കുന്നത്.
Discussion about this post