മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി അജയ് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് ആളുകൾ. ബോളിവുഡുമായി ആടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. സൽമാൻഖാനുമായി സഹോദരസ്‌നേഹമായിരുന്നു ബാബ സിദ്ദിഖിയ്ക്ക്. ബോളിവുഡിന്റെ ഖാൻമാർ ബാബാ സിദ്ദിഖിയുടെ ഇഫ്താർ വിരുന്നുകളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു.
വർഷങ്ങളായി സൽമാൻഖാനും ഷാരൂഖ് ഖാനും തമ്മിൽ ഉണ്ടായിരുന്ന പിണക്കം പരിഹരിച്ചതും ബാബാ സിദ്ദിഖിയായിരുന്നു. 2008 ലാണ് ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിൽ തർക്കത്തിലാവുന്നതും കയ്യാങ്കളിയിലേക്ക് അത് വഴിമാറുകയും ചെയ്ത്. കത്രീന കൈഫിന്റെ ജന്മദിനത്തിൽ പങ്കെടുക്കവെ നടിയും സൽമാന്റെ മുൻ കാമുകിയുമായി ഐശ്വര്യ റായിയെ കുറിച്ച് കമന്റ് അടിച്ചതാണ് എല്ലാ പ്രശ്‌നങ്ങൾക്ക് തുടക്കമിച്ചത്. തന്റെ മുൻ കാമുകിയെക്കുറിച്ചുള്ള ഷാരൂഖിന്റെ മോശം പരാമർശം സൽമാൻഖാനെ ദേഷ്യംപിടിപ്പിച്ചു. ഇതേത്തുടർന്ന് ഇരുവരും പരസ്പരം കലഹിക്കുകയും സൽമാൻ ഷാരൂഖിന്റെ മുഖത്തടിക്കുന്നത് വരെയെത്തി കാര്യങ്ങളെന്നാണ് വിവരം. അഞ്ചുവർഷത്തോളം ഇരുവരും ശീതയുദ്ധത്തിലായിരുന്നു.
2013 ഏപ്രിൽ 17-ന് നടന്ന സിദ്ദിഖിന്റെ വാർഷിക ഇഫ്താർ വിരുന്നിൽ ഈ ശീതയുദ്ധം അവസാനിച്ചു. ചടങ്ങിൽ സിദ്ദിഖ് തന്ത്രപരമായി ഷാരൂഖ് ഖാനെ സൽമാന്റെ പിതാവ് സലിം ഖാന്റെ അരികിൽ ഇരുത്തി, രണ്ട് താരങ്ങളും മുഖാമുഖം വരുന്നത് ഉറപ്പാക്കി. ഷാരൂഖും സൽമാനും പരസ്പരം അഭിവാദ്യം ചെയ്യുകയും ആലിംഗനം ചെയ്യുകയുകയുമായിരുന്നു. ഖാൻമാരുടെ പിണക്കം മാറിയത് ബിടൗൺ മുഴുവൻ ആഘോഷമാക്കിയിരുന്നു.
ബാബാ സിദ്ദിഖിയുടെ മരണവാർത്തയറിഞ്ഞ് താൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റിഷോയുടെ ചിത്രീകരണം നിർത്തിവെപ്പിച്ചിട്ടാണ് സൽമാൻ ഖാൻ ആശുപത്രിയിലെത്തിയത്. 15 ദിവസങ്ങൾക്ക് മുൻപ് സിദ്ദിഖിക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് വൈ ക്യാറ്റഗറി സുരക്ഷയിലായിരുന്നു അദ്ദേഹം.
Discussion about this post