ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയെത്തിയത്. സംഭവത്തെ തുടർന്ന് വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
പുലർച്ചെ രണ്ട് മണിയോടെയാണ് ഭീഷണിയെത്തിയത്. പറന്നുയർന്ന വിമാനം ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകഴിഞ്ഞതായും അധികൃതർ കൂട്ടിച്ചേർത്തു.
ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ ബോംബുള്ളതായി മുംബൈ വിമാനത്താവളത്തിന് എക്‌സിലൂടെയാണ് സന്ദേളം ലഭിച്ചത്. സന്ദേശം ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും വിമാനം ഡൽഹിയിൽ ഇറക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
Discussion about this post