കണ്ണൂർ; വിജയദശമി ദിനത്തിൽ ഔദ്യോഗികവാഹനവും പോലീസ് വാഹനവും പൂജിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ വീട്ടിൽ വച്ചാണ് മന്ത്രിയുടെ പൂജ.
ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പോലീസ് വീഹനത്തിനുമാണ് പൂജ നടത്തിയത്. എല്ലാ വർഷവും പൂജ പതിവുള്ളതാണെന്നും വാഹനങ്ങൾ പൂജിക്കുന്ന കൂട്ടത്തിൽ പോലീസിന്റെ അകമ്പടി വാഹനവും പൂജിച്ചത് മാത്രമാണെന്നുമാണ് മന്ത്രിയുടെ ഓഫീസിൽ നിന്നുളള വിശദീകരണം. പൂജയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ സെെബർ ആക്രമണവും ഉയരുന്നുണ്ട്.
അതേസമയം കഴിഞ്ഞ ആഴ്ച കടന്നപ്പള്ളി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. ഒക്ടോബർ 2 നായിരുന്നു സംഭവം. ഉച്ചയ്ക്ക് 2.30ഓടെ കൊശോർമൂല ദേശപോഷിണി വായനശാല കെട്ടിടം നിർമാണം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു അപകടം. കാടാച്ചിറ സ്‌കൂൾ റോഡ് വഴി മാളികപ്പറമ്പ് ഭാഗത്തേക്കുള്ള വഴിയിലെ കയറ്റത്തിൽ മറികടന്നെത്തിയ ഓട്ടോറിക്ഷ മന്ത്രിയുടെ കാറിൽ ഇടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല. മന്ത്രിയുടെ വാഹനത്തിന് കേടുപറ്റി. മന്ത്രിയും 3 സ്റ്റാഫുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
Discussion about this post