സോഷ്യൽമീഡിയ വന്നതോടെ മനുഷ്യന്റെ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പത്തിലായി. ആശയവിനിമയം നടത്താനും ബന്ധങ്ങൾ സ്ഥാപിക്കാനും വിവിധ സോഷ്യൽമീഡിയ ആപ്പുകൾ വഴി സാധിക്കുന്നു. ഇവ വഴി വരുമാനവും കണ്ടെത്തുന്നവരുണ്ട്. ഇൻഫ്‌ളൂവൻസറുകളായി വരുമാനം കണ്ടെത്തുന്നവരും തട്ടിപ്പിലൂടെ കണ്ടെത്തുന്നവരുമാണ് ഉള്ളത്.
ഇപ്പോഴിതാ മറ്റൊരു സൈബർ തട്ടിപ്പ് കൂടി ചർച്ചയാവുകയാണ്. ജിമെയിൽ ഉപഭോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. ജിമെയിൽ വഴി വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അയക്കുന്ന സൈബർ തട്ടിപ്പാണ് വ്യാപകമാകുന്നത്. എഐ ടൂൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്രേ.
വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയിൽ വഴി അയച്ചാണ് തട്ടിപ്പ് സംഘം നമ്മളെ സമീപിക്കുക. നിങ്ങൾ ജിമെയിൽ അക്കൗണ്ട് റിക്കവറി ആവശ്യപ്പെടാതെയാണ് നോട്ടിഫിക്കേഷൻ വരിക. ജിമെയിൽ അക്കൗണ്ട് റിക്കവറി ചോദിച്ചുകൊണ്ട് ഒരു നോട്ടിഫിക്കേഷൻ ഫോണിലോ മെയിലിലോ ലഭിക്കുന്നതിലാണ് തുടക്കം. ജിമെയിൽ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാൻ സൈബർ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇന്ത്യയിൽ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തിൽ അഭ്യർത്ഥന വരിക. ലഭിച്ച ലിങ്കിൽ അബദ്ധത്തിൽ ക്ലിക്ക് ചെയ്ത് പോയാൽ പെട്ടു. വ്യക്തിവിവരങ്ങളെല്ലാം തട്ടിപ്പ് സംഘം ചോർത്തും.
ജിമെയിൽ റിക്കവർ റിക്വസ്റ്റ് വരുന്ന മെയിൽ ഐഡി കൃത്യമായി പരിശോധിക്കുക. ജിമെയിൽ അക്കൗണ്ട് സെക്യൂരിറ്റി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. മറ്റാരെങ്കിലും ലോഗിൻ ചെയ്യുന്നുണ്ടോ എന്ന് ഇതിലൂടെ അറിയാൻ സാധിക്കും.
Discussion about this post