തിരുവനന്തപുരം : കോൺഗ്രസ് വിട്ട് പി സരിൻ സിപിഎമ്മിൽ ചേർന്നെക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലവിൽ ഇതുവരെ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ല എന്ന് ഗോവിന്ദൻ പറഞ്ഞു.
ഇനി എല്ലാം കണ്ട് തന്നെ അറിയണം. സരിൻ നിലപാട് വ്യക്തമാക്കട്ടേ. എന്നിട്ട് പാർട്ടിയുടെ തീരുമാനം അറിയിക്കാം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ പൊട്ടിത്തെറി പി സരിനിൽ മാത്രം ഒതുങ്ങില്ലന്നെും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതു മുതലാണ് കോൺഗ്രസിൽ പൊട്ടിത്തെറികൾ തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സരിൻ രംഗത്ത് എത്തിയത്. കോൺഗ്രസിന്റെ ഇപ്പോഴത്തെ പോക്ക് തോൽവിലേക്കാണ് എന്നാണ് അദ്ദേഹം രാവിലെ വ്യക്തമാക്കിയത്.
പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കണം, തിരുത്താൻ തയ്യാറാകണമെന്ന് സരിൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ പാലക്കാട് തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല, രാഹുൽ ഗാന്ധിയാണ്. പാർട്ടി ഉന്നത നേതൃത്വം വീണ്ടും പുനഃപരിശോധന നടത്തിയശേഷം, പ്രവർത്തകരെ പൂർണമായും ബോധിപ്പിക്കാൻ കഴിയുന്ന തരത്തിൽ തീരുമാനമെടുത്താൽ നല്ലതായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത.് എല്ലാവരും കയ്യടിക്കുന്ന തീരുമാനം പാർട്ടിക്ക് എന്തുകൊണ്ട് ചെയ്യാൻ കഴിയുന്നില്ല?. ഒരു കൂട്ടം മാത്രം കൈയ്യടിച്ചാൽ പോര എന്നും സരിൻ പറഞ്ഞിരുന്നു.
Discussion about this post