ഭൂമിയിൽ എങ്ങനെ ജീവനുണ്ടായി…? ഇന്നും പൂർണമായും ഉത്തരം കിട്ടാത്ത ചോദ്യമാണ് അത്. ഇതേക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഭൂമിയിലെ ജീവനെ കുറിച്ചുളള മറ്റൊരു പഠനമാണ് ശാസ്ത്രലോകത്ത് ചർച്ചയാകുന്നത്.
ഭൂമിയിലെ ജീവന് ആവശ്യമായ അസ്ഥിര മൂലകങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള പുതിയ ഉൾക്കാഴ്ച്ചകളിലേക്ക് എത്തിയിരിക്കുകയാണ് കേബ്രിഡ്ജ് യൂണിവേഴ്സിറ്റിലെയും ലണ്ടനിലെയും ഗവേഷകർ. ഈ സുപ്രധാന സംയുക്തങ്ങളെ നമ്മുടെ ഭൂമിയിലേക്ക് എത്തിക്കുന്നതിൽ അൺമെൽറ്റഡ് ആയിട്ടുള്ള ഛിന്നഗ്രഹങ്ങൾ സുപ്രധാനമായ പങ്കു വഹിച്ചിട്ടുള്ളതായി പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു. ഉൽക്കാശിലകങ്ങളിലെ സിങ്കിന്റെ രാസഘടനകൾ വിശകലനം ചെയ്തതിലൂടെയാണ് ഈ കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നത്.
നമുക്കറിയാവുന്നത് പോലെ, ജീവനുള്ള വസ്തുക്കളിൽ കാണുന്ന ജലവും ആറ് മൂലകങ്ങളും ഉൾപ്പെടുന്ന ഈ അസ്ഥിരങ്ങൾ ജീവന് ഏറെ നിർണായകമായവയാണ്. ഭൂമിയുടെ പിണ്ഡത്തിന്റെ 70 ശതമാനത്തോളം ഉരുകിയ ഗ്രഹങ്ങളുടെ ആദിരൂപത്തിൽ നിന്നും ലഭിച്ചതാണെന്ന് സയൻസ് അഡ്വാൻസുകളിൽ പ്രസിദ്ധീകരിക്കുമ്പോൾ, യഥാർത്ഥത്തിൽ സിങ്കിന്റെ പത്ത് ശതമാനം മാത്രമാണ് അവ നൽകിയത്. ശേഷിക്കുന്ന സിങ്കും മറ്റ് അസ്ഥിര ഘടകങ്ങളും ഉരുകാത്തതും പ്രാകൃതവുമായ വസ്തുക്കളിൽ നിന്നാണ് വന്നത്. ഈ ഘടകങ്ങൾ എവിടെ നിന്നും വന്നു എന്നതിനെ കുറിച്ച് മനസിലാക്കിയാൽ തന്നെ ഭൂമിയിൽ എങ്ങനെ ജീവനുണ്ടായി എന്നതിനെ കുറിച്ച് മനസിലാക്കാൻ സാധിക്കുമെന്ന് പഠനത്തിന്റെ പ്രധാന രചയിതാവായ കേംബ്രിഡ്ജിലെ എർത്ത് സയൻസസിലെ ഡോ. റെയ്സ മാർട്ടിൻസ് പറയുന്നു.
വിവിധ ഗ്രഹങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന ഉൽക്കാശിലകളുടെ ഒരു വലിയ സാമ്പിളിൽ നിന്നാണ് ഗവേഷകർ ഈ സിങ്ക് പരിശോധിച്ചത്. ഭൂമിയുടെ അസ്ഥിര മൂലകങ്ങൾ നമ്മുടെ സൗരയൂഥത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വന്നതെന്നാണ് പഠനം പറയുന്നത്. ഈ അസ്ഥിര മൂലകങ്ങളിലെ പകുതിയോളവും വ്യാഴത്തിന് പുറത്ത് നിന്നും നിന്നും ഉത്ഭവിച്ചതാണെന്നും കണ്ടെത്തലുകൾ പറയുന്നു.
Discussion about this post