തൃശൂർ: ഗുരുവായൂരപ്പന് 25 പവന്റെ സ്വർണക്കിരീടം വഴിപാടായി സമർപ്പിച്ച് പ്രവാസി. ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനനാണ് ഉണ്ണിക്കണ്ണന് ചാർത്താൻ പൊന്നിൻ കിരീടം സമർപ്പിച്ചത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പൻ രതീഷ് മോഹനൻ സമർപ്പിച്ച പൊന്നിൻ കിരീടം അണിഞ്ഞു.
200.53 ഗ്രാമാണ് കീരീടത്തിന്റെ തൂക്കം. ദുബായിലാണ് കിരീടം നിർമ്മിച്ചത്. തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ പ്രസാദങ്ങൾ ദേവസ്വം രതീഷ് മോഹനന് കൈമാറി. കഴിഞ്ഞ ഒക്‌ടോബറിൽ രതീഷ് മോഹനൻ ഗുരുവായൂർ ക്ഷേത്രത്തിൽ പൊന്നോടക്കുഴൽ സമർപ്പിച്ചിരുന്നു.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി. മാനേജർ എവി പ്രശാന്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു. രതീഷ് മോഹനന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു.
Discussion about this post