എല്ലാ കറികളിലെയും നിത്യ സാന്നിദ്ധ്യം ആണ് പച്ചമുളക്. എന്നാൽ നമ്മുടെ പ്ലേറ്റിന്റെ അരികിലാണ് കറികൾക്ക് രുചി നൽകുന്ന ഈ പച്ചക്കറിയുടെ സ്ഥാനം. പച്ച മുളകിന്റെ എരിവ് രുചിയെ തുടർന്നാണ് നാം ഇത് കഴിക്കാത്തത്. പച്ച മുളക് അകത്ത് പോയാൽ അത് ശരീരത്തെ ദോഷമായി ബാധിക്കുമെന്ന മിഥ്യാധാരണയും നമുക്ക് ഉണ്ട്. എന്നാൽ പച്ചമുളക് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പച്ച മുളക് കഴിക്കുന്നത് നമ്മുടെ കാഴ്ച ശക്തി വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കാരണം നമ്മുടെ കാഴ്ചയെ സഹായിക്കുന്ന വിറ്റാമിൻ എയുടെ കലവറയാണ് പച്ചമുളക്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് കാഴ്ചശക്തി വർദ്ധിക്കാൻ സഹായിക്കുന്നു. ഇതിന് പുറമേ ഇതിൽ ധാരാളം കോപ്പറിന്റെ അളവും കൂടുതൽ ആണ്.
ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറി കൂടിയാണ് പച്ചമുളക്. പച്ച മുളകിൽ ക്യാപ്‌സൈസിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തും. അതുവഴി കൊഴുപ്പ് കെട്ടിക്കിടക്കുന്നത് ഒഴിവാകും. വിറ്റാമിൻ ബി 5 ന്റെ പച്ചമുളകിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
തിളക്കമുള്ള ചർമ്മം ആഗ്രഹിക്കുന്നവർ പച്ചമുളക് കഴിക്കുന്നത് നന്നായിരിക്കും. പച്ചമുളകിലെ വിറ്റാമിൻ സിയാണ് ഇതിന് കാരണം. മുഖക്കുരു, ചുളിവുകൾ, പാടുകൾ, എന്നിവ ഇല്ലാതാക്കാനും പച്ചമുളകിന് കഴിയും. വിറ്റാമിൻ ഇ പച്ചമുളകിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആസ്തമ, ചുമ, കഫക്കെട്ട് എന്നിവ പ്രതിരോധിക്കാനും പച്ചമുളക് മികച്ചതാണ്.
Discussion about this post