നല്ല ശമ്പളത്തിൽ ജോലി എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ പലപ്പോഴും ആ സ്വപ്നം പലർക്കും കീറാമുട്ടിയായി മാറും. എന്നാൽ പ്രതിസന്ധികളിൽ തളരാതെ കഷ്ടപ്പെടുന്നവരെ കാത്ത് വിജയം ഉണ്ട്. നിങ്ങൾ ഒരു ജോലി തേടുകയാണെങ്കിൽ ഇതാ ഒട്ടേറെ അവസരങ്ങളാണ് കാത്തിരിക്കുന്നത്.
ഡ്രൈവർ കം അറ്റൻഡർ
ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വണ്ടിപ്പെരിയാർ,മൂന്നാർ എന്നിവടങ്ങളിലാണ് ഒഴിവ്. ഇവിടങ്ങളിലെ രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ ഡ്രൈവർ കം അറ്റൻഡർ ഒഴിവാണുള്ളത്. കരാർ നിയമനമാണ്. പത്താം ക്ലാസാണ് യോഗ്യത. എൽഎംവി-ഡ്രൈവിങ് ലൈസൻസ്. അഭിമുഖം ഒക്ടോബർ 18 ന് 11 മണിയ്ക്ക് ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും, തിരിച്ചറിയൽ കാർഡും സഹിതം ഹാജരാവുക.
ബോട്ട് ഡ്രൈവർ,
സ്രാങ്ക്, ലാസ്‌കർ തിരുവനന്തപുരം വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഇന്റർസെപ്റ്റർ/ റെസ്‌ക്യൂ ബോട്ടിൽ ബോട്ട് ഡ്രൈവർ, സ്രാങ്ക്, ലാസ്‌കർ ഒഴിവാളുള്ളത് താത്ക്കാലിക നിയമനം. ഒക്ടോബർ 18നു 10 ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഹാജരാവുക. കൂടുതൽ വിവരങ്ങൾക്ക് 0471-2320486. എന്ന നമ്പറിൽ വിളിക്കുക.
ലാബ് അസിസ്റ്റന്റ്
വയനാട് ഫിഷറീസ് വകുപ്പിന് കീഴിലെ തളിപ്പുഴ മത്സ്യ ഭവൻ അക്വാട്ടിക് ആനിമൽ ഹെൽത്ത് ലാബിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. മൈക്രോബയോളജി/ ബയോ ടെക്നോളജി/ബിഎഫ്എസ്സി ബിരുദം, തത്തുല്യാണ് യോഗ്യത. ഒക്ടോബർ 19 നകം തപാൽ മുഖേനയോ ഇമെയിലായോ (adfwyd@gmail.com) അപേക്ഷിക്കണം. വിലാസം: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, പൂക്കോട് തടാകം, ലക്കിടി പി.ഒ- 673 576, വയനാട്. 7306254394.
മേട്രൺ, റസിഡന്റ് ട്യൂട്ടർ- എറണാകുളം മലയാറ്റൂർ, ഏഴിക്കര പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലുകൾ, പെരുമ്പാവൂർ, പറവൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം നടക്കുന്നു. അഭിമുഖം ഒക്ടോബർ 17ന് രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ല പട്ടികജാതി വികസന ഓഫീസിൽ വച്ച് നടക്കും. 0484 2422256.
അങ്കണവാടി വർക്കർ, ഹെൽപ്പർ അയ്യമ്പുഴ പഞ്ചായത്തിലെ അങ്കണവാടിയിൽ വർക്കർ, ഹെൽപ്പർ ഒഴിവുണ്ട്. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായം: 1846. അപേക്ഷ ഒക്ടോബർ19നകം അങ്കമാലി ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ ലഭിക്കണം.
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനായി തൊഴിൽ മേള സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 19 ന് രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വെച്ചാണ് മേള നടക്കുക. രജിസ്റ്റർ ചെയ്യാനെത്തുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാവണം. മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രശീതി, ബയോഡേറ്റ എന്നിവയുമായി എത്തണം.ഐ.ടി.ഐ ഡിപ്ലോമ, ഡിഗ്രി, ബി ഫാം, ബി.എസ്.സി/ എം.എസ്.സി കെമിസ്ട്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാംമൂന്നു സ്വകാര്യ സ്ഥാപനങ്ങളിലായി പ്രൊഡക്ഷൻ മാനേജർ, എക്‌സിക്യുട്ടീവ്, ക്യു.സി എക്‌സിക്യുട്ടീവ്, ക്യു.എ എക്‌സിക്യുട്ടീവ്, പർചേസ് എക്‌സിക്യുട്ടീവ്, ഐ.ടി.ഐ- വെൽഡർ, ടർനെർ, ഫിറ്റർ, മെക്കാനിക്, ഇ.ഇ.ഇ, സെയിൽസ് ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
Discussion about this post