ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് മൊബൈൽ ഫോൺ. നമ്മുടെ പണമിടപാടും വ്യക്തിഗതവിവരങ്ങളും എല്ലാം ഫോണുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഫോൺ ലോക്ക് ചെയ്താണ് സൂക്ഷിക്കാറുള്ളത്. നമ്മുടെ സ്വകാര്യതയ്ക്ക് അത് അത്യവശ്യവുമാണ്. എന്നാൽ നമ്മളിൽ പലരും ഫോൺ ലോക്ക് ചെയ്യുന്നത് പാറ്റേൺ ലോക്ക് ഉപയോഗിച്ചാണ്. പക്ഷേ പഠനങ്ങൾ പറയുന്നത് പാറ്റേൺ ലോക്ക് മറ്റ് ലോക്കുകളെ അപേക്ഷിച്ച് അത്ര സുരക്ഷിതമല്ലെന്നാണ്.
പാറ്റേൺ ലോക്കായതിനാൽ പെട്ടെന്ന് വരയ്ക്കാൻ പാകത്തിലുള്ള ഡിസൈനാകും പലരും തിരഞ്ഞെടുക്കുക. ഇത് എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതാണ്. സ്‌ക്രീനിലെ വിരലടയാളങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ ലോക്ക് ഏത് ഡിസൈനാണെന്ന് കണ്ടുപിടിക്കാവുന്നതാണ്. ഒറ്റ തവണ കണ്ടാൽ പോലും 64.2 ശതമാനം ആളുകൾക്കും പാറ്റേൺ ലോക്ക് വേഗത്തിൽ പഠിക്കാൻ കഴിയും. എളുപ്പത്തിൽ ഹാക്ക് ചെയ്ത് സെക്യൂരിറ്റി പൊളിക്കാനും കഴിയും. പാറ്റേൺ ലോക്കിന് പകരം എപ്പോഴും പാസകോഡ് അല്ലെങ്കിൽ പാസ് വേഡ് ഉപയോഗിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഫോണിൽ ഫിംഗർപ്രിന്റ് ലോക്കിംഗ് സിസ്റ്റമോ ഫേസ് ഐഡി/ഐറിസ് ലോക്കിംഗ് സിസ്റ്റമോ ഉണ്ടെങ്കിൽ അതാണ് ഏറ്റവും സുരക്ഷിതം എന്ന് പറയാവുന്നത്.
ഫോൺ സുരക്ഷിതമാക്കാനുള്ള പാസ് വേഡായി ഒരിക്കലും ജനനതീയതികളോ പേരോ ഉപയോഗിക്കരുത്. ക്രമരഹിതമായ നമ്പറുകൾ ചിഹ്നങ്ങൾ വേഡ് എന്നിവ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
Discussion about this post