കുടവയർ കുടവയർ .. ഇത് കേട്ട് മടുത്തവരാണോ നിങ്ങൾ. അതുകൊണ്ട് തന്നെ കുടവയർ കുറയ്ക്കാൻ പല മാർഗങ്ങൾ സ്വീകരിച്ചവർ ആയിരിക്കും . മിക്കവരും ജിമ്മിൽ പോയി പണം കളഞ്ഞവരായിരിക്കും. എന്നാൽ ഇനി മുതൽ ഇതിന്റെ ആവശ്യം ഇല്ല…
ചിലവൊന്നുമില്ലാതെ പിന്തുടരാവുന്ന വ്യായാമമാണ് നടത്തം. അതിനാൽ കുടവയർ കുറയ്ക്കാൻ നടത്തതിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ,സിപിംളായി കുടവയർ കുറയ്ക്കാം.
1. റക്കിംഗ്
തോളിൽ ഭാരം തൂക്കി നടക്കുന്നതാണ് റക്കിംഗ് എന്ന് പറയുന്നത്. ബാക്കിൽ ഭാരമുള്ള എന്തെങ്കിലും നിറച്ച് തൂക്കി നടക്കാവുന്നതാണ്. റക്കിംഗ് കൂടുതൽ വേഗത്തിൽ കാലറി കത്താനും കൂടുതൽ പേശികൾക്ക് ജോലി നൽകി ചയാപചയം മെച്ചപ്പെടുത്താനും സഹായിക്കും . റക്കിംഗ് നിങ്ങളുടെ ലോവർ ബോഡിയിൽ മസിൽ ബിൽഡ് ചെയ്യാൻ സഹായിക്കുന്നതിനൊപ്പം കുടവയർ കുറയ്ക്കാനും സഹായിക്കും.
2. വേഗത്തിലുള്ള നടത്തം
സാധാരണ നടത്തത്തേക്കാൾ എളുപ്പം കാലറി കത്തിക്കാനുള്ള വഴിയാണ് വേഗത്തിലുള്ള നടത്തവും ഓട്ടവും. എത്ര വേഗം നടക്കുന്നുവോ അത്രയും കൂടുതൽ കാലറി എന്നതാണ് കണക്ക്. ദിവസവും 30 മുതൽ 40 മിനിട്ട് വരെ വേഗത്തിൽ നടന്നാൽ ആരോദഗ്യത്തിന് അത്രയും നല്ലതാണ്. കൂടാതെ വയറും കുറയും.
3. പിന്നോട്ടുള്ള നടത്തം
മുന്നോട്ടുള്ള നടത്തത്തേക്കാൾ കൂടുതൽ കാലറി കുറയുന്നത് പിന്നോട്ട് നടക്കുമ്പോഴാണ് . ഈ നടത്ത ശൈലിയിൽ ബാലൻസ് നിലനിർത്താൻ ശരീരം കൂടുതൽ പരിശ്രമിക്കും. ബാലൻസ് തെറ്റി വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
4. നോർഡിക് നടത്തം
ഒരു കയ്യിലോ ഇരുകയ്യിലോ വടി പിടിച്ച് അത് കുത്തിയുള്ള നടത്തത്തെയാണ് നോർഡിക് വാക്കിങ് എന്ന് പറയുന്നത്. കാലുകൾക്ക് പുറമേ ശരീരത്തിൻറെ മുകൾ ഭാഗത്തിനും വ്യായാമം നൽകാൻ ഇത് വഴി സാധിക്കും. സാധാരണ നടത്തത്തേക്കാൾ 20 ശതമാനം കൂടുതൽ കാലറി കത്തിക്കാൻ ഇത് സഹായിക്കും.
5 ഹിൽ വാക്കിങ്
കുന്നും കുഴിയും താണ്ടിയുള്ള നടത്തം കലോറി കത്തിക്കാൻ സഹായകമായ ഒന്നാണ്. കുടവയർ കുറക്കുന്നതിനൊപ്പം കാർഡിയോ വാസ്‌കുലർ സിസ്റ്റത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Discussion about this post