പാലക്കാട്: കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് അംഗീകരിച്ചു. എന്നാൽ സരിന് പാർട്ടി ചിഹ്നമില്ല. ഇടത് സ്വതന്ത്രനായി മത്സരിക്കും. പാർട്ടി ചിഹ്നത്തിൽ വേണ്ടെന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ഇന്ന് രാവിലെ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിന്റെ യോഗത്തിലാണ് തീരുമാനം ഉണ്ടായത.് ചുവന്ന ഷാൾ അണിയിച്ചാണ് എ കെ ബാലൻ പാർട്ടിയിലേക്ക് സരിനെ വരവേറ്റത് . മന്ത്രി എംബി രാജേഷും യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി പേര് വൈകുന്നേരം പ്രഖ്യാപിക്കും.
വിജയസാധ്യത കൂടുതൽ ഉള്ളത് സരിനാണെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ സരിന്റെ സ്ഥാനാർഥിത്വത്തിന് കഴിയുമെന്നും അതുകൊണ്ട് അനുകൂല സാഹചര്യം ഉപയോഗിക്കണമെന്നായിരുന്നു യോഗത്തിന്റെ നിലപാട്.
സരിനോട് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വരാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം ചിഹ്നത്തിൽ മത്സരിക്കാൻ തനിക്ക് ഒരു പ്രയാസമില്ലെന്ന് പി സരിൻ പ്രതികരിച്ചു.
Discussion about this post