എറണാകുളം: കേരളത്തിലെ ഉപഭോക്താക്കാൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കുന്നതിനായി സബ്‌സെ സസ്ത പെട്രോൾ ക്യാംപയിൻ അവതരിപ്പിച്ച് പാർക്ക് പ്ലസ് ആപ്പ്. ഐഒസിഎൽ ഹെറിറ്റേജ് ഫ്യുവൽ സ്റ്റേഷനായ വി.കെ ജനാർധനൻ നായർ & സൺസിലാണ് പദ്ധതിയുടെ ലോഞ്ചിംഗ് നടന്നത്.
കൊച്ചിയിലെ 10 ലക്ഷത്തിന് മുകളിൽ വരുന്ന കാർ ഉടമകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രതിസന്ധി ഉയർന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയാണ്. ഈ സാഹചര്യം മനസ്സിലാക്കിക്കൊണ്ടാണ് പാർക്ക് പ്ലസ് ആപ്പ് ഐഒസിഎലുമായി ചേർന്ന് കുറഞ്ഞ നിരക്കിൽ ഇന്ധനം വാങ്ങിക്കുവാൻ സാധിക്കുന്ന വൗച്ചറുകൾ പാർക്ക് പ്ലസ് ആപ്ലിക്കേഷനിൽ തയ്യാറാക്കിയിരിക്കുന്നത്. സമാനതകളില്ലാത്ത കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭിക്കുന്നതിനൊപ്പം മറ്റ് നിരവധി നേട്ടങ്ങളും പാർക്ക് പ്ലസ് ആപ്പിലൂടെ കാർ ഉടമകൾക്ക് ലഭിക്കും.
പാർക്ക് പ്ലസ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോൺ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്ത ശേഷം ഹോം പേജിലെ ബൈ പെട്രോൾ ഐക്കൺ ക്ലിക്ക് ചെയ്ത് വൗച്ചർ തുക തെരഞ്ഞെടുക്കാം. പേ നൗ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫ്യുവൽ വൗച്ചർ സ്വന്തമാക്കാം. ശേഷം ഐഒസിഎൽ പെട്രോൾ പമ്പ് സന്ദർശിക്കുക. പമ്പ് ഓപ്പറേറ്ററെ പാർക്ക് പ്ലസ് ആപ്പിൽ കാണിക്കുന്ന വൗച്ചറിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇന്ധനം വാങ്ങാം. ഇന്ത്യയിലുടനീളമുള്ള ഏത് ഐഒസിഎൽ പമ്പിലും ഈ വൗച്ചർ റെഡീം ചെയ്യാം. ഇതിലൂടെ 2% ക്യാഷ് ബാക്ക്, 2% പാർക്ക് പ്ലസ് പെട്രോൾ, സർച്ചാർജ് കിഴിവ്, 2 മടങ്ങ് സമ്മാനങ്ങൾ, വെള്ളിയാഴ്ചകളിൽ 4%ത്തിന്റെ പ്രത്യേക ക്യാഷ് ബാക്ക് എന്നിവയും കൊച്ചിയിലെ കാർ ഉടമകൾക്ക് ലഭിക്കും. കേരളത്തിലെ കാർ ഉടമകൾക്കായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഓഫർ പ്രകാരം എക്സ്പി ഫ്യുവലിന് 4% ക്യാഷ് ബാക്ക്, എക്സ്ട്രാ ഗ്രീനിന് 3% ക്യാഷ് ബാക്ക് എന്നീ ഓഫറുകളും ലഭിക്കുമെന്ന് പാർക്ക് പ്ലസിന്റെ സ്ഥാപകനും സിഇഒയുമായ അമിത് ലഖോഡിയ പറഞ്ഞു.
പാർക്കിംഗ് സ്‌പോട്ട് കണ്ടെത്തൽ, ചലാനുകൾ ട്രാക്ക് ചെയ്യൽ, ഫാസ്റ്റ് ടാഗ് റീച്ചാർജ് ചെയ്യൽ, ഇൻഷുറൻസ് പുതുക്കൽ, കുറഞ്ഞ നിരക്കിൽ ഇന്ധനം, കാർ ലോണുകൾ, കാർ സർവ്വീസുകൾ തുടങ്ങിയ സേവനങ്ങൾ പാർക്ക് പ്ലസ് ആപ്പിലൂടെ എളുപ്പത്തിൽ സാധ്യമാകും.. നിലവിൽ 2 കോടിയിലധികം കാർ ഉടമകൾ പാർക്ക് പ്ലസ് ആപ്പിന്റെ ഉപഭോക്താക്കളാണ്.
Discussion about this post