പാലക്കാട്: മാദ്ധ്യമ പ്രവർത്തകരുടെ സംഘം സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം സ്വദേശികളായ മുഹമ്മദ് ഇസാം ഇക്ബാൽ, മുഹമ്മദ് റോഷൻ എന്നിവർ ആണ് മരിച്ചത്. 24 ന്യൂസിന്റെ വാർത്താ സംഘം സഞ്ചരിച്ചിരുന്ന വാഹനം ആണ് കുട്ടികളെ ഇടിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പന്തലാംപാടം മേരിമാതാ ഹയർസെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് മസ്ജിദിൽ നിസ്‌കാരം കഴിഞ്ഞ ശേഷം തിരികെ സ്‌കൂളിലേക്ക് പോകുകയായിരുന്നു. ഇതിനിടെ വാണിയമ്പാറ നീലിപ്പാറയിൽവച്ച് നിയന്ത്രണംവിട്ട വാഹനം കുട്ടികളെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.
Discussion about this post