പുതിയ ആരോപണവുമായി നടൻ ബാല. ഒരു സ്ത്രീയും കുട്ടിയും ഒരു യുവാവും തന്റെ വീട്ടിൽ അതിക്രമിച്ചുകയറി എന്ന് പറഞ്ഞാണ് താരം രംഗത്ത് വന്നിരിക്കുന്നത്. വീട്ടിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളും ബാല പങ്കുവച്ചിട്ടുണ്ട്.
ഒരു വീഡിയോലുടെയാണ് താരം പുതിയ ആരോപണവുമായി വന്നിരിക്കുന്നത്. ഇതൊരും കെണിയാണ് . ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തൊരുമൊരു അനുഭവം. ഇപ്പോഴും ഞാൻ എന്റെ വാക്ക് പാലിക്കുന്നു.. എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സമയം 3.45 . രാവിലെ തന്നെ വന്ന് ആരോ ബെല്ല് അടിക്കുകയാണ്. നോക്കിയപ്പോൾ കൈക്കുഞ്ഞുമായി ഒരു പെണ്ണും ഒരു പയ്യനും. പുറത്ത് കുറെ പേർ കാത്ത് നിൽക്കുന്നുണ്ട്. എന്തോ ഒരു ട്രാപ്പാണ്. കാരണം രാവിലെ തന്നെ ഇവർ ഡോർ തള്ളിത്തുറക്കാൻ നോക്കുന്നുണ്ട്…. ഞാൻ ഈ വീഡിയോ ചെയ്യുന്നത് എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ്. പോലീസിനെ അറിയിച്ചിട്ടുണ്ട്…. എന്തോ ട്രാപ്പിലാക്കാൻ ശ്രമിക്കുകയാണ്…. ഞാൻ മരുന്ന് കഴിക്കുന്നയാളാണ് ഞാൻ എന്ന് ബാല പറഞ്ഞു.
ആദ്യം സത്രീയും കുട്ടിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിസിടിവി ക്യാമറ കണ്ടതോടെ സ്ത്രീ യുവാവിനെക്കൂടി വിളിക്കുകയായിരുന്നു എന്ന് ബാല പറഞ്ഞു. ആ യുവാവ് വന്ന ഉടനെ നെറ്റ് ഡോർ തുറക്കുന്നത് വീഡിയോയിൽ കാണാം.
Discussion about this post