ഇന്നത്തെ കാലത്തെ ജീവിതരീതി കൊണ്ടും ഭക്ഷണരീതി കൊണ്ടും വന്നുപെടുന്നവയാണ് പല രോഗങ്ങളും. ചെറു പ്രായം മുതൽ തന്നെ പ്രമേഹം, പ്രഷർ, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെല്ലാം വന്നുപെടുന്ന ഒരു സാഹചര്യങ്ങളിലാണ് നാമെല്ലാം ജീവിക്കുന്നത്. ഇത്തരം രോഗങ്ങളിൽ നിന്നും രക്ഷനേടാൻ മരുന്നുകളെ അഭയം പ്രാപിക്കുകയാണ് നമ്മളെല്ലാം ചെയ്യുക.
എന്നാൽ, ജീവിതശൈലീ രോഗങ്ങൾക്കുള്ള പരിഹാരം നമ്മുടെ പ്രകൃതിയിൽ നിന്നും തന്നെ ലഭിക്കും എന്നതാണ് യാഥാർത്ഥ്യം. ഇവയിലൊന്നാണ് തുളസി. ആയുർവേദ മരുന്നുകളിലും ചെടികളിലും വച്ച് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചെടിയാണ് തുളസി. പല രോഗങ്ങൾക്കുമുള്ള ഉത്തമമായ ഔഷധമാണ് തുളസിവെള്ളം. തൊണ്ട വേദന പോലുള്ള അസ്വസ്ഥതകൾ മാറാനും മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ മാറാനും തുളസി വെള്ളം ഉത്തമമാണ്. കൊളസ്‌ട്രോൾ, പ്രമേഹം, ബിപി മുതലായ ജീവിതശൈലീ രോഗങ്ങൾക്കും തുളസിവെള്ളം നല്ലതാണ്. വായ്‌നാറ്റം അകറ്റാനും പല്ലിന്റെ ആരോഗ്യത്തനും സൈനസൈറ്റിസ്, അലർജി, ജലദോഷം, മൈഗ്രെയിൻ എന്നിവ മൂലമുണ്ടാകുന്ന വേദനകൾ അകറ്റാനും ദിവസവും തുളസി വെള്ളം കുടിച്ചാൽ മതി.
ആന്റി ഫംഗൽ ഗുണങ്ങളടങ്ങിയ തുളസിയില പനി, ജലദോഷം, മൂക്കടപ്പ് തുടങ്ങിയ രോഗങ്ങളെയും അകറ്റി നിർത്തുന്നു. രക്തശുദ്ധി വരുത്താനും തുളസി വെള്ളത്തിന് കഴിയും. രക്തശുദ്ധി വരുത്തുന്നത് പല ചർമരോഗങ്ങളും അകറ്റിനിർത്തും. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്കും ചർമത്തിന് തിളക്കവും മിനുസവും വരുത്തവാനും ഇത് നല്ലതാണ്.
എങ്ങനെയാണ് തുളസിവെള്ളം കുടിക്കേണ്ടത് എന്ന് നോക്കാം…
വെറും നാല് തുളസിയിലകൾ മാത്രമാണ് ഇതിനായി വേണ്ടത്. അധികം മൂത്തതോ തളിരിലയോ അല്ലാതെ ഇടത്തരം തുളസിയിലകൾ തിരിഞ്ഞെടുക്കുക. തലേന്ന് സന്ധ്യക്ക് മുമ്പ് പറിച്ചെടുത്ത ഇലകളാണ് വേണ്ടത്. ഇവ നല്ലതുപോലെ കഴുകി രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് വക്കുക. രാത്രി മുഴുവൻ ഈ വെള്ളം അടച്ചുവക്കണം. പിറ്റേന്ന് രാവിലെ ഈ തുളസിയില കൈ കൊണ്ട് ഞെരടി വെള്ളത്തിൽ ചേർത്ത് രണ്ട് ഗ്ലാസുള്ള വെള്ളം ഒരു ഗ്ലാസ് ആകുന്നതു വരെ തിളപ്പിക്കണം. ഇത് ചെറു ചൂടോടെ വെറും വയറ്റിൽ കുടിക്കുക. ദിവസവും ഇങ്ങനെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
Discussion about this post