സൺടാൻ അടിച്ച് മുഖം ആകെ പോയല്ലോ …. ഈ ചോദ്യം കേട്ട് മടുത്തവരാണോ നിങ്ങൾ. ഈ ചോദ്യം കേൾക്കാതിരിക്കാൻ കുറെയധികം പൈസ കളഞ്ഞ് മടുത്തോ…? എന്നാൽ ഇനി പൈസ ഒന്നും കളയേണ്ട… വീട്ടിൽ തന്നെ തയ്യാറാക്കാം സൂപ്പർ ഫെയ്‌സ് പാക്ക്. പണമോ തുച്ഛം ഗുണമോ മെച്ചം .
ചർമ്മത്തിന് ബെസ്റ്റാണ് അരിപ്പൊടി . മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമമ്മത്തിൽ മികച്ച എക്‌സ്‌ഫോളിയേഷൻ നടത്താനും അരിപ്പൊടി വളരെയധികം സഹായിക്കും. ഇത് സുഷിരങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യുകയും അവയെ അൺക്ലോഗ് ചെയ്യാനും സഹായിക്കുന്നതാണ്. കൂടാതെ യുവി രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഏറെ നല്ലതാണ് അരിപ്പൊടി.
ഉരുളക്കിഴങ്ങ് – ഉരുളക്കിഴങ്ങ് നീര് ഹൈപ്പർപിഗ്മന്റേഷൻ കറുത്ത പാടുകൾ എന്നിവയൊക്കെ മാറ്റാൻ സഹായിക്കുന്നു. ചർമ്മത്തിന് വേഗത്തിൽ തിളക്കം കൂട്ടാനും സഹായിക്കുന്നു.
കാപ്പിപൊടി -ചർമ്മത്തിന് ഭംഗി കൂട്ടാൻ ഏറെ നല്ലതാണ് കാപ്പിപൊടി. യുവി രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ നല്ലതാണ്. ഇത് ചർമ്മത്തിന്റെ പ്രതിരോധ ശേഷിയെ കൂട്ടുന്നു. കൂടാതെ കൊളാജൻ ഉത്പ്പാദനം വർധിപ്പിച്ച് ചർമ്മത്തിന്റെ യുവത്വം നിലനിർത്തും.
കടലമാവ് – ചർമ്മത്തിൽ സ്വാഭാവിക തിളക്കം നൽക്കാൻ ഏറെ നല്ലതാണ് കടലമാവ്. ചർമ്മത്തെ ഡീപ്പ് ക്ലെൻസ് ചെയ്യാനും എക്‌സ്‌ഫോളിയേറ്റ് ചെയ്ത് മൃതകോശങ്ങളെ പുറന്തള്ളനും കടലമാവ് സഹായിക്കുന്നു.
ഫെയ്‌സ് പാക്ക് തയ്യാറാക്കുന്ന വിധം ;
ഒരു ടീസ്പൂൺ അരിപ്പൊടി ഒരു ടീസ്പൂൺ കടലമാവ് ഒരു ടീസ്പൂൺ കാപ്പിപൊടി എന്നിവ എടുക്കുക. ഇതിലേക്ക് അൽപ്പം ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞെടുത്ത് നീര് കൂടി ചേർക്കുക. ഇനി ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കുക . 20 മിനിറ്റിന് ശേഷം കഴുകി കളയാം.
Discussion about this post