എറണാകുളം : വീണ്ടും വിവാഹിതനകാൻ തീരുമാനിച്ച് നടൻ ബാല . മാദ്ധ്യമപ്രവർത്തകരോടാണ് താരം പുതിയ വിശേഷം വെളിപ്പെടുത്തിയത്. നിയമപരമായി കല്യാണം കഴിക്കാൻ പോവുകയാണെന്നും അതിൽ ജനിക്കുന്ന കുഞ്ഞിനെ കാണാൻ മാദ്ധ്യമപ്രവർത്തകർ ഒരിക്കലും വരരുത് എന്നും ബാല പറഞ്ഞു.
എന്നാൽ കല്യാണം കഴിക്കുന്ന വധുവിന്റെ പേര് ബാല വെളിപ്പെടുത്തിയിട്ടില്ല. തനിക്ക് ഇപ്പോൾ ഭീഷണി സ്വരമുള്ള ധാരാളം ഫോൺ കോളുകൾ വരുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഒരു സ്ത്രീയും കുട്ടിയും ഒരു യുവാവും തന്റെ വീട്ടിൽ അതിക്രമിച്ചുകയറി എന്ന് പറഞ്ഞ് ബാല രംഗത്ത് വന്നിരുന്നു. വീട്ടിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളും ബാല പങ്കുവച്ചിരുന്നു. ഇതൊരു കെണിയാണ് . ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തൊരുമൊരു അനുഭവം. ഇപ്പോഴും ഞാൻ എന്റെ വാക്ക് പാലിക്കുന്നു.. എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവച്ചത്.
മുൻ ഭാര്യയും ബാലയും തമ്മിലുള്ള തർക്കം അടുത്തിടെ രൂക്ഷമായിരുന്നു. ബാല 2019ലാണ് ഡിവോഴ്‌സായത്. മകളെ കാണാൻ തന്നെ അനുവദിക്കാറില്ലെന്ന് ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയിൽ ഒരു അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചർച്ചയായി മാറി. മകൾ നടൻ ബാലയ്ക്ക് എതിരെ രംഗത്ത് എത്തി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു കുട്ടി വ്യക്തമാക്കിയത്. തുടർന്ന് നടൻ ബാല ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. മകൾക്കെതിരെ സൈബർ ആക്രമണവും തുടർന്നുണ്ടായി. മുൻ ഭാര്യയും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.
Discussion about this post