കൊച്ചി: സോഷ്യൽ മീഡിയയിലൂടെയും ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗൗരി ഉണ്ണിമായ. റീൽസുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും ഞെട്ടിക്കുന്ന താരം ഇപ്പോഴിതാ വലിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ആണ് ഗൗരി ഉണ്ണിമായ വെളിപ്പെടുത്തിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് താരം പറഞ്ഞത്.
തന്റെ അതേ പ്രായമുള്ള കുട്ടിയുടെ അച്ഛനില്‍ നിന്നാണ് മോശം അനുഭവമുണ്ടായതെന്നാണ് ഗൗരി വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ അനുഭവങ്ങളിലൂടെ പ്രതികരിക്കാന്‍ പഠിക്കും. സംഭവം നടക്കുമ്പോള്‍ ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുകയാണ്. ആയുര്‍വേദ ചികിത്സയ്ക്കായി പോയതായിരുന്നു. വളരെ ചെറിയൊരു സംഭവമാണ്. പക്ഷെ അതുണ്ടാക്കിയ ട്രോമ വളരെ വലുതായിരുന്നു. ബാഡ് ടച്ചായിരുന്നു.അതിന് ശേഷം എനിക്ക് ആ ആശുപത്രിയിലേക്ക് പോകാന്‍ പേടിയായി. ദുസ്വപ്‌നങ്ങള്‍ കാണുമായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.
Discussion about this post