ഇടുക്കി: കടയിൽ നിന്നും വാങ്ങിയ ഉണ്ണിയപ്പത്തിൽ കിട്ടിയത് പല്ലി. ഇടുക്കിയിലാണ് സംഭവം. ഇടുക്കി കുമളിയിലെ ഗ്രേസ് തീയറ്ററിന് സമീപമുള്ള കടയിൽ നിന്നാണ് കുമളി സ്വദേശി ശനിയാഴ്ച ഉണ്ണിയപ്പ പാക്കറ്റ് വാങ്ങിയത്. പെരുമ്പാവൂരിലുള്ള ഒരു കമ്പനിയുടേതായിരുന്നു ഉണ്ണിയപ്പം.
ഈ പാക്കറ്റിലെ ഒരു ഉണ്ണിയപ്പത്തിലാണ് പല്ലിയെ കണ്ടത്. വാങ്ങിയ ആൾ ഇത് സംബന്ധിച്ച് തർക്കത്തിലായി. എന്നാൽ, കടയുടമ സമ്മതിക്കാതെ വന്നതോടെ, ഇയാൾ പരാതിയും ഓഡിയോയും ഉണ്ണിയപ്പത്തിന്റെ ഫോട്ടോയും വീഡിയോയും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കുമളിയിലെ ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിലാണ് ഇയാൾ പോസ്റ്റ് പങ്കുവച്ചത്. ഇത് ശ്രദ്ധയിൽ പെട്ട വ്യാപാരി വ്യവസായി യൂണിയനിലുള്ളവർ ഇത് ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരെ അറിയിച്ചു.
ഇതോടെ, ഉണ്ണിയപ്പ കമ്പനി വിട്ടുവീഴ്ചക്ക് തയ്യാറായി, ഉണ്ണയപ്പം വാങ്ങിയ ആൾക്ക് കമ്പനി 20000 രൂപ ഗൂഗിൾ പേ ചെയ്യുകയായിരുന്നു. അങ്ങനെ ഉണ്ണിയപ്പത്തിൽ വറുത്ത് പൊരിച്ച പല്ലിക്ക് 20,000 രൂപയുടെ മൂല്യവും ലഭിക്കുകയായിരുന്നു. പല്ലി കാരണം, ഉണ്ണിയപ്പം വാങ്ങിയ ആൾക്ക് പതിനായിരങ്ങൾ കയ്യിലുമെത്തി.
Discussion about this post