സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹ നിശ്ചയമായിരുന്നു തെലുങ്കു താരങ്ങളായ നാഗചൈതന്യ അക്കിനേനിയുടെയും ശോഭിത ധൂലിപാലയുടെയും. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും ഇരുവരുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പുറത്ത് വന്നത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു. കുടുംബത്തിലെ എല്ലാവരും ചേർന്ന് എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ട് പരമ്പരാഗതമായ വിവാഹമായിരിക്കും തങ്ങളുടേതെന്ന് നേരത്തെ നാഗചൈതന്യ പ്രതികരിച്ചിരുന്നു. കുടുംബത്തിലെ വിശ്വാസങ്ങളെല്ലാം കൊണ്ട് വിവാഹം നടത്താനാണ് താത്പര്യമെന്ന് ശോഭിതയും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, വിവാഹത്തിന്റെ ഡേറ്റ് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായ ചടങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്. വധുവിന്റെ ഭാഗത്ത് നിന്നും നടത്തുന്ന പശുപു ദഞ്ചദം എന്ന ചടങ്ങാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ചടങ്ങുകളുടെ ചിത്രങ്ങൾ ശോഭിത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. സാരിയിൽ ട്രഡീഷണൽ ലുക്കിൽ വളരെ സിമ്പിളായിട്ടാണ് ശോഭിത ചടങ്ങിൽ പങ്കെടുക്കുന്നത്.
നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഇരുവരും നേരിട്ടത്. സമാന്തയെ ചതിക്കുകയായിരുന്നുവെന്ന തരത്തിൽ വലിയ സൈബർ ആക്രമണങ്ങൾ ഇരുവരും നേരിട്ടിരുന്നു. 2007ലായിരുന്നു സമാന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. നാല് വർഷത്തെ ദാമ്പത്ത്യത്തിന് പിന്നാലെയാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ഇതിന് പിന്നാലെയാണ് നാഗചൈതന്യയും ശോഭിതയും തമ്മിൽ ്രപണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. എന്നാൽ, ഇതിൽ ഇരുവരും പ്രതികരിച്ചിരുന്നില്ല. പിന്നീട് ആണ് ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ ചിരഞ്ജീവി പുറത്തുവിട്ടത്.
Discussion about this post