വയനാട്: കോൺഗ്രസ് വനിതാ നേതാവ് പ്രിയങ്കാ വാദ്ര ഇന്ന് വയനാട്ടിൽ. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിയ്ക്കുന്നതിനായി ഇന്ന് വൈകുന്നേരമാണ് പ്രിയങ്ക മണ്ഡലത്തിൽ എത്തുക. റായ്ബറേലി എംപി രാഹുൽ ഗാന്ധിയ്‌ക്കൊപ്പമാണ് പ്രിയങ്ക വയനാട്ടിൽ എത്തുന്നത്.
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആണ് നടക്കാനിരിക്കുന്നത്. മണ്ഡലത്തിൽ എത്തുന്ന പ്രിയങ്ക നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ഒപ്പമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. ഇതിന് ശേഷം റോഡ്‌ഷോയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
പ്രിയങ്കയ്ക്കായി വമ്പിച്ച പ്രചാരണം നടത്താനാണ് വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും വയനാട്ടിൽ എത്തും. നേരത്തെ നല്ലൊരുശതമാനം വോട്ട് നേടിക്കൊണ്ടായിരുന്നു രാഹുലിന്റെ വിജയം. സമാന നേട്ടം പ്രിയങ്കയിലൂടെയും ഉണ്ടാക്കാനാണ് തീരുമാനം. മൈസൂരിൽ നിന്നും റോഡ് മാർഗ്ഗമാണ് ഇരുവരും വയനാട്ടിൽ എത്തുക.
Discussion about this post