മുംബൈ: ഇത് വരെ കാണാത്ത മത്സരാധിഷ്ടിത ട്രെൻഡാണ് രാജ്യത്തെ ടെലികോം രംഗത്ത് നടക്കുന്നത്. 5ജിയിലേക്കുള്ള പാത വെട്ടുന്നതിനിടെ ഓരോ കമ്പനിയും വമ്പൻ ഓഫറുകൾ നൽകിയാണ് ഉപഭോക്താക്കളെ ചേർത്ത് നിർത്തുന്നതും പുതുതായി ചേർക്കുന്നതും. വൻകിട കമ്പനികളായ ജിയോയ്ക്കും,എയർടെല്ലിനും വിഐയ്ക്കും ഒപ്പം തന്നെ ബിഎസ്എൻഎലും കട്ടയ്ക്ക് പിടിച്ച് നിൽക്കുന്നുണ്ട്. ഓരോ ആഴ്ചയും പുതിയ ഓഫറുകൾ നൽകിയാണഅ കമ്പനികൾ ഞെട്ടിക്കുന്നത്.
ഇപ്പോഴിതാ ജിയോ അവതരിപ്പിച്ച ഒരു റീചാർജ് പ്ലാൻ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. 319 പ്രീപെയ്ഡ് പ്ലാനാണ് പുതിയ ട്രെൻഡ്. 30 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഇത് നിരവധി ആനുകൂല്യങ്ങളും ഉപഭോക്താവിന് നൽകുന്നു. രാജ്യത്തെ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളാണ് ഒരു ആകർഷണം. 100 എസ്എംഎസുകൾ പ്രതിദിനം നൽകുന്ന ഈ പ്ലാൻ പ്രതിദിനം 1.5 ജിബിയുടെ ഡാറ്റയും നൽകുന്നു.
ഫ്രീകോളിനെയും ഡാറ്റയെയും കൂടാതെ ജിയോ ഉപഭോക്താക്കൾക്ക് മറ്റ് ഒടിടി പ്ലാറ്റ്‌ഫോമിലേക്കും എൻട്രി നൽകുന്നു. ജിയോ ടിവി,ജിയോ സിനിമ.ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനുകളാണ് ലഭ്യമാകുക.
Discussion about this post