മുംബൈ: തന്നെ പണം നൽകി വാങ്ങാൻ ഒരാൾ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി റിയാലിറ്റി ഷോ താരം സീമ സജ്‌ദേഹ്. ഒരു മാസത്തേയ്ക്ക് തന്നെ വേണമെന്ന് ആയിരുന്നു അയാളുടെ സന്ദേശം. ഈ സന്ദേശം കണ്ടപ്പോൾ വളരെ അരോചകമായി തോന്നിയെന്നും സീമ പറഞ്ഞു. ഒരു പ്രമുഖ എഫ്എം സംഘടിപ്പിച്ച ഷോയിൽ സംസാരിക്കുകയായിരുന്നു സീമ.
ഒരിക്കൽ ഒരാളുടെ സന്ദേശം തനിക്ക് ലഭിച്ചു. അത് വായിച്ചപ്പോൾ ആകെ അരോചകമായി തോന്നി. ഒരാൾക്ക് തന്നെ ഒരു മാസത്തേയ്ക്ക് വേണം. അതാണ് കാര്യം. നിങ്ങളെ എനിക്ക് ലഭിച്ചാൽ സന്തോഷമായിരിക്കും. ഒരു മാസം കൂടെ കഴിഞ്ഞാൽ 7000- 8000 ഡോളർ വരെ നൽകാം. അതാണ് എന്റെ ബഡ്ജറ്റ് എന്നും അയാളുടെ സന്ദേശത്തിൽ ഉണ്ടായിരുന്നു. തന്നെ ഒരു മാസത്തേയ്ക്ക് വാങ്ങാൻ ശ്രമിച്ച അയാൾക്ക് 100 വയസ്സ് പ്രായം ഉണ്ടെന്നും താരം പറഞ്ഞു.
നെറ്റ്ഫ്‌ളിക്‌സിന്റെ ഫാബുലസ് ലൈവ് വൈഴ്‌സസ് ബോളിവുഡ് വൈവ്‌സ് എന്ന ഷോയിലൂടെയാണ് സീമ എല്ലാവർക്കും സുപരിചിത. ഷോയിലെ പ്രധാന താരങ്ങളിൽ ഒരാളാണ് ഇവർ. ഫാഷൻ ഡിസൈനാറാണ് സീമ. നടൻ സൊഹൈൽ ഖാന്റെ മുൻ ഭാര്യ കൂടിയാണ് താരം.
Discussion about this post