തിരുവനന്തപുരം; സംസ്ഥാനത്ത് ഈ വർഷം മുതൽ എട്ടാം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിലെ ഓൾ പ്രൊമോഷൻ രീതിയിൽ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. എസ്എസ്എൽസി പരീക്ഷയുടെ നിലവാരം വർദ്ധിപ്പിക്കാനും വിദ്യാഭ്യസ ഗുണനിലവാരം ഉയർത്താവും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്പ്രദായം നടപ്പിലാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഏതെങ്കിലും വിഷയത്തിൽ വിദ്യാർത്ഥിക്ക് മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഒമ്പതാം ക്ലാസിലും മിനിമം മാർക്ക് നടപ്പാക്കും. 2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം
വിജ്ഞാപന പ്രകാരം വിജയിക്കാൻ 30 ശതമാനം മാർക്ക് വേണം. മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് പുനഃപരീക്ഷയുണ്ടാകും. അടുത്ത വർഷം ഒമ്പതിലും മിനിമം മാർക്ക് പ്രാബല്യത്തിൽ വരും. 2026-27ൽ എസ്എസ്എൽസി പരീക്ഷയിലും ബാധകമാകും.
Discussion about this post