കണ്ണൂർ: എഡിഎം നവീൻ ബാബുനെതിരെയുള്ള ടി വി പ്രശാന്തിൻറെ പരാതിയിൽ അടിമുടി ദുരൂഹത തുടരുന്നു. കൈക്കൂലി വാങ്ങി എന്നുള്ള ആരോപണം ഉന്നയിച്ചുള്ള പരാതി വ്യാജം എന്ന് തെളിയിക്കുന്ന രണ്ടു രേഖകൾ പുറത്തു വന്നിരുന്നു. എഡിഎമ്മിൻറെ മരണശേഷം തലസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങൾ തയ്യാറാക്കിയ പരാതി ആണോ ഇതെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരത്തെ നൽകിയ പരാതിയാണ് ഇതെന്നായിരിരുന്നു പ്രശാന്തന്റെ നേരത്തെയുള്ള മൊഴി. എന്നാൽ
പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരത്തെ നൽകിയ പരാതിയെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്. പരാതി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും പ്രശന്ത് ഇതുവരെ നിഷേധിച്ചിട്ടില്ല. കൂടാതെ വ്യാജ പരാതിയെ കുറിച്ച് ഇത് വരെ ഒരാന്വേഷണവും നടക്കുന്നില്ല .
എഡിഎം നവീൻ ബാബുകോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ ഇതുവരെ മൊഴി കൊടുത്തിട്ടില്ല. മൊഴി നൽകാൻ കാലതാമസം തേടുക ആണ് ചെയ്തത്. എഡിഎം നിയമ പരിധിക്കുള്ളിൽ നിന്നാണ് പമ്പിൻറെ കാര്യത്തിൽ ഇടപെട്ടത് എന്നാണ് മൊഴികൾ.
Discussion about this post