ശാസ്താംകോട്ട: വീട്ടിൽ നിന്നും വ്യാജ ചാരായവും കോടയും പിടിച്ചെടുത്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് പരാതി. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ സിപിഎം ശൂരനാട് വടക്ക് പാറക്കടവ് ബ്രാഞ്ച് സെക്രട്ടറി ഇടപ്പനയം എബി നിവാസിൽ വി ബാബുവിനെയാണ് രക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്.
ബാബുവിന്റെയും സഹോദരൻ ബാലുവിന്റെയും വീടുകളിൽ കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 5 ലിറ്റർ വാറ്റ് ചാരായവും 540 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
നാട്ടുകാർ തുടരെ പരാതി നൽകിയതിനെ തുടർന്നാണ് സിപിഎം നേതാവിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഓണത്തിന് അടക്കം സഹോദരങ്ങൾ ലക്ഷങ്ങളുടെ വ്യാജചാരായം വിറ്റതായും നാട്ടുകാർ പറയുന്നു.കഴിഞ്ഞ മാസം നടന്ന ബ്രാഞ്ച് സമ്മേളനത്തിസാണ് ബാബുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
Discussion about this post