കൊല്ലം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ഗർഭം അലസിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫ് ആണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെയാണ് ഗർഭഛിദ്രം ചെയ്തയത്.
ജെജെ ഹോസ്പിറ്റൽ എന്ന പേരിൽ കൃഷ്ണപുരത്താണ് പ്രതി ആശുപത്രി നടത്തിയിരുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ പ്രായം രേഖകളിൽ കൂട്ടിക്കാണിച്ചാണ് ജോസ് ജോസഫ് ഗർഭഛിദ്രം നടത്തിയത്. ഗർഭഛിദ്രം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ഇയാൾ പാലിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
സമാനമായ കേസുകളിൽ ഇയാൾ നേരത്തെയും പ്രതിയാണെന്ന് പോലീസ് പറയുന്നു. ശക്തികുളങ്ങര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ കുറ്റം വീണ്ടും ആവർത്തിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭഛിദ്രം നടത്തുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൻ നിയമപരമായി മുന്നോട്ട് പോവേണ്ടതും പോലീസിൽ വിവരം അറിയിക്കേണ്ടതും ഡോക്ടർമാരുടെയും ആശുപത്രിയുടെയും ഉത്തരവാദിത്വമാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post