കൊച്ചി: നടൻ ബാലയുടെ വധുവിന്റെ ചിത്രങ്ങൾ പുറത്ത് കലൂർ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാലയുടെ അമ്മാവന്റെ മകൾ കോകിലെയെയാണ് താരം വിവാഹം ചെയ്തത്. താൻ വീണ്ടും വിവാഹം ചെയ്യുമെന്നും ആ ബന്ധത്തിൽ കുഞ്ഞ് ജനിക്കുമ്പോൾ ആരും ശല്യം ചെയ്യരുതെന്നും ബാല നേരത്തെ പറഞ്ഞിരുന്നു.
ഗായിക അമൃത സുരേഷിനെയാണ് ബാല ഇതിന് മുൻപ് വിവാഹം ചെയ്ത. ആ ബന്ധത്തിൽ അവന്തിക എന്നൊരു മകളും ബാലയ്ക്കുണ്ട്. പിന്നട് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. പിന്നാലെ ഡോക്ടർ എലിസബത്തിനെ വിവാഹം ചെയ്തുവെങ്കിലും നിയമപരമായി രജിസ്റ്റർ ചെയ്യാതെ ഇരുവരും ലിവ് ഇൻ റിലേഷനിലായിരുന്നു.
ബാലയുടെ വിവാഹവാർത്ത വന്നതോടെ സോഷ്യൽമീഡിയയിൽ ഒരുകൂട്ടർ വിമർശനവുമായി രംഗത്തെത്തി. ബാലയുടേത് നാലാം വിവാഹമായിരുന്നുവെന്നും അമൃതയ്ക്ക് മുൻപേ കന്നഡക്കാരിയായ ചന്ദന ശിവ എന്ന പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്നും ഇത് മറച്ചുവച്ചാണ് അന്ന് 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന അമൃതയെ വിവാഹം ചെയ്തതെന്നും ആളുകൾ വിമർശിക്കുന്നു. രോഗിയായി ഗുരുതരാവസ്ഥയിൽ കിടന്നപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന എലിസബത്തിനെ തേച്ചോ എന്നും എലിസബത്ത് ഓടിരക്ഷപ്പെട്ടതാണെന്നും ആളുകൾ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം വീണ്ടും വിവാഹിതനാവുമെന്ന് ബാല പ്രഖ്യാപിച്ചതിന് പിന്നാലെ എലിസബത്തിന്റെ പ്രതികരണം തേട് ആരാധകർ അവരുടെ സോഷ്യൽമീഡിയ പേജുകൾ അരിച്ചുപെറുക്കിയിരുന്നു. പ്രതികരിക്കുന്നതിന് പകരം പുഞ്ചിരിതൂകിയുള്ള ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു എലിസബത്ത്.
Discussion about this post