മലയാളികളുടെ അഭിമാനവും അഹങ്കാരവും ആണ് ഗായിക കെഎസ് ചിത്ര. ജീവിതത്തിലെ ഏല്ലാ സൗഭാഗ്യങ്ങൾക്കിടയിലും നീറുന്ന ഒരമ്മ കൂടിയാണ് ചിത്ര. സ്‌നേഹിച്ച് കൊതിതീരും മുമ്പേ.. കുഞ്ഞായിരിക്കുമ്പോൾ തന്നെയാണ് ചിത്രക്ക് ഏകമകൾ നന്ദനയെ നഷ്ടമായത്. വിവാഹശേഷം 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രക്ക് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. എന്നാൽ, 2011ൽ ഒരു വിഷുദിനത്തിൽ ദുബായിയിൽ വച്ച് ഒരു നീന്തൽ കുളത്തിൽ വീണ് നന്ദന മരിക്കുകയായിരുന്നു. നന്ദനയെ ചിത്രയിൽ നിന്നും തട്ടിയെടുത്തിട്ട് 13 വർഷം കഴിഞ്ഞുവെങ്കിലും ഇന്നും ആ വേദനയുടെ നീറ്റലിലാണ് ചിത്രാമ്മ.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയ ശേഷമാണ് ചിത്രക്ക് കുഞ്ഞ് ജനിക്കുന്നത്. അതുകൊണ്ട് തന്നെ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന ് പേര് നൽകിയത്. മരിക്കുമ്പോൾ എട്ട് വയസായിരുന്നു നന്ദനയുടെ പ്രായം. മകളുടെ മരണത്തിന് ഒരുപട് വർഷങ്ങൾക്ക് ശേഷമാണ് ചിത്ര പാട്ടിന്റെ ലോകത്തേക്ക് തിരികെ വരുന്നത്. ജീവിച്ചിരിപ്പുണ്ടെങ്കിൽ നന്ദനക്ക് ഇപ്പോൾ 21 വയസ് പ്രായമുണ്ടായിരുന്നിരിക്കും.
ഇപ്പോഴിതാ ചിത്രയുടെ മകളുടെ ഒരു ഫോട്ടോ ആണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ വൈറൽ ആവുന്നത്. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നന്ദനയുടെ രൂപം എങ്ങനെയാവുമെന്ന് കാണിച്ചു തന്നിരിക്കുകയാണ് ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ. ഡിജിറ്റൽ ആർട്ട് വഴിയാണ് നന്ദനയുടെ ഇപ്പോഴത്തെ രൂപം വരച്ചിരിക്കുന്നത്.
സ്വർണ നിറത്തിലുള്ള സാരിയുടുത്ത് പൊട്ടും കുറിയും ഒക്കെയായി അമ്മ ചിത്രയോടൊപ്പം നിൽക്കുന്ന ചിത്രമാണ് വരച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത് കണ്ടിട്ടു കണ്ണു നിറയുന്നുവെന്നാണ് പലരും പറഞ്ഞിരിക്കുന്നത്. എന്തൊരു ഐശ്വര്യമാണെന്നും കമർന്റുകൾ പറയുന്നു.
കഴിഞ്ഞ ദിവസം നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മരിച്ചുപോയ മകളുടെ ചിത്രവും ഇതേ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രത്യക്ഷപ്പെട്ടിരുന്നു. വളരെ പെട്ടെന്നാണ് ഈ ചിത്രവും വൈറലായത്.
Discussion about this post