കൊച്ചി; നടൻ ദുൽഖർ സൽമാന്റെ ആരാധകവൃന്ദത്തെ പ്രശംസിച്ച് തമിഴ് നടൻ ജയംരവി. ബ്രദർ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിനിടെയാണ് താരം ദുൽഖറിനെ പുകഴ്ത്തിയത്. കൂട്ടത്തിലെ മന്മദൻ ആരാണെന്ന ചോദ്യത്തിന് ആദ്യം ഉത്തരമില്ലെന്ന് പറഞ്ഞ് ജയംരവി തലയൂരാൻ ശ്രമിച്ചെങ്കിലും പിന്നീട് കാരണം അടക്കം പറയുകയായിരുന്നു.
ഏതൊരു ആൺ ആണെങ്കിലും പെൺ ആണെങ്കിലും എല്ലാവർക്കും ഫ്രീയായി സംസാരിക്കാൻ സാധിക്കുന്നു എന്ന മൈന്റ് സെന്റ്, അതാണ് വിഷയം. അത് ഇപ്പോഴത്തെ ജനറേഷനിൽ എല്ലാവർക്കുമുണ്ട്. അതിൽ ദുൽഖർ സൽമാൻ, അദ്ദേഹം വന്നാൽ എല്ലാ ഗേൾസും കാണാൻ വേണ്ടി മാത്രം വരും. ദുൽഖറിൽ ആ ഒരു കാന്തികശക്തിയുണ്ട്. എനിക്കും അദ്ദേഹത്തിനെ വലിയ ഇഷ്ടമാണ്. ഗേൾസിനും ഇഷ്ടമാണ്. ദുൽഖറിനോട് സംസാരിക്കണം എന്ന് തോന്നും അത്തരമൊരു മാഗ്നറ്റിസം ഉണ്ടെന്ന് ജയംരവി വ്യക്തമാക്കി.
അതേസമയം ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം ലക്കി ഭാസ്‌കറിന്റെ ട്രെയിലർ പുറത്തിറങ്ങി. പാൻ ഇന്ത്യൻ തെലുഗു ചിത്രമായ ലക്കി ഭാസ്‌കർ ഒക്ടോബർ 31 നാണ് ആഗോള തലത്തിൽ റിലീസിന് എത്തും. 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രം വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം ചെയ്യുന്നത്.
Discussion about this post