കൊച്ചി; വിവാദങ്ങൾക്കിടെ വീണ്ടും വിവാഹിതനായി നടൻ ബാല. അമ്മാവന്റെ മകളായ കോകിലയെ ആണ് ബാല ജീവിതസഖിയാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 8:30 ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.
വിവാഹശേഷം മാദ്ധ്യമങ്ങളെ കണ്ട ബാല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. കോകിലയെ ചെറുപ്പത്തിലെ അറിയുന്നതാണ്. ഇതെല്ലാം മറച്ചുവച്ചിരിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് ‘ അവളാണ് എല്ലാം മറച്ചുവച്ചിരുന്നത്, തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നുമുള്ള കാര്യം കോകിലയാണ് മറച്ചുവച്ചിരുന്നതെന്ന് ബാല പറയുന്നു. അതിലൊരു വലിയ പ്രണയകഥയുണ്ടെന്നും കോകില വളരെ ചെറുപ്പത്തിലെ ഡയറി എഴുതിയിരുന്നുവെന്നും അത് വായിച്ചിട്ടാണ് താൻ ഇഷ്ടപ്പെട്ടതെന്നും വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെന്നും താരം പറയുന്നു.
ലിവർ പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐഎം കോൺഫിഡന്റ്. കഴിഞ്ഞ ഒരു വർഷമായി തന്റെ ആരോഗ്യം തൃപ്തികരമായ അവസ്ഥയിൽ ആണുള്ളത്. എന്റെ ഭക്ഷണം,മരുന്ന്,ഉറക്കം എല്ലാം പക്കയാണ്. എനിക്ക് സന്തോഷകരമായ ഒരു ലൈഫ് ആണ് ഇപ്പോൾ. കോകിലയുടെ വളരെ നാളായുള്ള ആഗ്രഹം കൂടിയായിരുന്നു വിവാഹമെന്നും ബാല കൂട്ടിച്ചേർത്തു.
അതേസമയം മുൻവിവാഹങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികളെല്ലാം പൂർത്തിയാക്കിയ ബാല മൂന്നാം പങ്കാളിയായിരുന്ന എലിസബത്തിനെ നിയമപരമായി വിവാഹം കഴിച്ചിരുന്നില്ലെന്നും അതിനാൽ കോകിലയുമായുള്ള വിവാഹത്തിന് നിയമപരമായ തടസമില്ലെന്നും പറയപ്പെടുന്നു.
Discussion about this post